Sunday, 15 May 2011

പരമ്പര സിനിമകള്‍

          പേര് കേള്‍ക്കുമ്പോളെ എന്തോ വശപിശക് തോന്നുന്നുണ്ടോ? ഒരു പേരില്‍ എല്ലാ സിനിമ പല ഭാഗങ്ങള്‍ ആയി എടുക്കുന്നതിനെ ആണ് പരമ്പര സിനിമകള്‍ എന്ന് പറയുന്നത്. ടെര്‍മിനെറ്റര്‍, റാമ്പോ, റോക്കി എന്നിവയെല്ലാം വളരെ അധികം വിജയങ്ങള്‍ കൊയ്ത സിനിമകള്‍ ആണ്.നാലും അഞ്ചും ഭാഗങ്ങള്‍ ആയി ആയിരുന്നു ഇവ. ഒരു ചിത്രം എവിടെ തീരുന്നോ, അതിന്‍റെ കണ്ടിന്യുവേഷന്‍ ആയി അടുത്തത് തുടങ്ങുന്നു.

          2011  എന്ന ഈ കൊല്ലം, ഇതുപോലെ ഉള്ള പരമ്പര സിനിമാകളുടെതാണ്.ഈ വര്‍ഷം പുറത്തുവരാന്‍ ഉള്ള പരമ്പരകള്‍ ഇവയൊക്കെ ആണ്.

1 ) ഫാസ്റ്റ് ആന്‍ഡ്‌ ദി ഫ്യൂറിയസ്-5.

          ഇത് മെയ്‌ ആദ്യവാരം തന്നെ പുറത്തിറങ്ങിയിരുന്നു. ഇത് വരെ ഇറങ്ങിയ 4 ഭാഗങ്ങളെക്കള്‍ തകര്‍പ്പനായി ഓടുകയും ചെയ്യുന്നു. കഴിഞ്ഞ നാല് ഭാഗങ്ങളിലും കാര്‍ റേസ് ആയിരുന്നു മേമ്പൊടി എങ്കില്‍ ഈ പ്രാവശ്യം വെടിവെപ്പും തല്ലുമോല്ലെയാണ് താരം. വിന്‍ ഡീസല്‍,പോള്‍ വോക്കര്‍, ദി റോക്ക് എന്നിവര്‍ തങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒന്ന് കാണേണ്ടത് തന്നെ ആണ് ഈ പടം.

2) എക്സ്- മെന്‍ ഫസ്റ്റ് ക്ലാസ്സ്‌.

          എക്സ് മെന്‍ ശ്രേണിയിലെ പുതിയ പടം ജൂണ്‍ 3 ഇന് തീയേറ്ററുകളില്‍ എത്തും എന്നാണു കരുതുന്നത്. ഫസ്റ്റ് ക്ലാസ്സ്‌ എന്ന പേരില്‍ ഇപ്പോളാണ് ഇറങ്ങുന്നതെങ്കിലും ഇത് ശെരിക്കും ബാക്കി ഉള്ള പടങ്ങളിടെ മുന്‍പേ ഉള്ളതാണ്. പ്രോഫെസ്സര്‍ സേവ്യറുടെയും  മാഗ്നറ്റോയുടെയും ചെറുപ്പകാലം ആണ് ഇതിന്റെ ഇതിവൃത്തം. അടുത്ത കൂട്ടുകാര്‍ ആയിരുന്ന അവര്‍ എങ്ങനെ ശത്രുക്കളായി എന്നും ഈ സിനിമ പറയുന്നു.

3) കുങ്ങ്ഫു പാണ്ട-2.

          കാണികളെ കുങ്ങ്ഫുവും നര്‍മവും കൂട്ടിയിണക്കി രസിപ്പിച്ച ഒരു അനിമേഷന്‍ ചിത്രം ആരുന്നു കുങ്ങ്ഫു പാണ്ട-1. ഡ്രാഗന്‍ സ്ക്രോള്‍ രക്ഷിക്കാന്‍ അബദ്ധത്തില്‍ ചുമതലയെല്‍പ്പിക്കപ്പെടുന്ന തടിയന്‍ പാണ്ടയുടെ കഥയാണ് ഇതിവൃത്തം. പുതിയ പടത്തില്‍ പാണ്ടയും കുങ്ങ്ഫു ഗുരുക്കന്‍മാരും കൂടെ ചൈനയില്‍ പോകുന്നു.ഇതിനു ശേഷം ഉണ്ടാകുന്ന അടിതടകളും നര്‍മവും ആണ് കാണേണ്ടത്. മെയ്‌ 26 ഇനു ബിഗ്‌ സ്ക്രീനില്‍ ഈ സിനിമ റിലീസ് ആകും.

4) ഹാരി പോട്ടര്‍ ആന്‍ഡ്‌  ഡെത്ത് ലി ഹാല്ലോസ്-2

          ജെ. കെ. റൌളിംഗ് എന്ന കഥാകൃത്തിന്‍റെ അനശ്വരമായ പോട്ടര്‍ കഥകളിലെ അവസാന ബുക്കിന്‍റെ രണ്ടാം ഭാഗം ആണ് ഈ സിനിമ. ഈ സിനിമയുടെ ആദ്യ ഭാഗം കഴിഞ്ഞ കൊല്ലം റിലീസായിരുന്നു. ദുഷ്ടനായ വോല്‍ടെമോര്‍ട്ടിനെ ഹാരി കൊല്ലുന്നതാണ് കഥ. പോട്ടര്‍ ശ്രേണിയിലെ അവസാന സിനിമ ആയിരിക്കും ഇത്.മുന്‍പ്‌ റിലീസായ 7 സിനിമകളും പോലെ ഇതും ബോക്സ്‌ ഓഫീസ് ഹിറ്റ്‌ ആകാനാണ് ചാന്‍സ്.ജൂലൈ 15നു ആണ് പടം തീയേറ്ററുകളില്‍  എത്തുന്നത്‌.

5)  ട്വിലൈറ്റ്- ബ്രേക്കിംഗ് ഡോണ്‍-1

          ഒരു രക്തരക്ഷസ്സും മനുഷ്യനും തമ്മിലുള്ള പ്രണയമാണ് ഈ സിനിമയുടെ കഥ.  എഡ്വേര്‍ഡ് എന്ന രക്ഷസ്സ് ബെല്ല എന്ന യുവതിയുമായി പ്രണയത്തിലാകുന്നു, അവരുടെ കല്യാണം, റെനെസ്മി എന്ന കുട്ടിയുടെ ജനനം. വോള്‍ട്യുരി എന്ന രക്ഷസ് നേതാക്കളുമായി ഉണ്ടാക്കുന്ന സംഘടനം ഒക്കെയാണ് ഈ സിനിമയില്‍ ഉള്ളത്. നവംബര്‍ 11 ആണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസം.

          ഇത് കൂടാതെ അവതാര്‍-2 , മിഷന്‍ ഇമ്പോസ്സിബിള്‍-4 , പൈറെട്ട്സ് ഓഫ് കരീബിയന്‍-4 ,അണ്ടര്‍വേള്‍ഡ് -4  എന്നിവയും ഉടനെ പ്രദര്‍ശനത്തിന്  എത്തും. എന്തായാലും ഹോളിവുഡ്  സിനിമ പ്രാന്തന്മാരുടെ കാലം. ഞങ്ങള്‍ ഭൂതങ്ങളും ഈ കാലയളവില്‍ ഒന്ന് എന്ജോയ്‌ ചെയ്യാന്‍ തീരുമാനിച്ചു..ഹുറേ.....

 

Wednesday, 11 May 2011

ഐ.പി.എല്‍ ബ്ലോഗ്‌ വിവാദം 2011

            ഐ.പി.എല്‍ എപ്പോളൊക്കെ നടന്നിട്ടുണ്ടോ അപ്പോളൊക്കെ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നാല് കൊല്ലമായി വിവാദങ്ങള്‍ നമ്മള്‍ കാണാറുണ്ട് കേള്‍ക്കാറുണ്ട്. ആദ്യം ലേലം മാറ്റി വെച്ചും, കൂടുതല്‍ തുക പിടിച്ചു വാങ്ങിയും ഒക്കെ ലളിത് മോഡി നിറഞ്ഞു നിന്നു. അതിനു ശേഷം ആണ് "ദി ഫെയിക്ക് ഐ.പി.എല്‍ പ്ലയെര്‍" എന്ന ഒരു കുണാണ്ടര്‍ ബ്ലോഗ്‌ എഴുതി വിവാദങ്ങളുടെ തൃശൂര്‍ പൂരം കൊണ്ടാടിയത്. ആ കുണാണ്ടര്‍ ഗാംഗുലി ആണ്, അല്ല കൊല്‍ക്കത്തയുടെ വേറെയേതോ കളിക്കാരന്‍ ആണ് എന്നൊക്കെ കേട്ടു.

          എന്തൊക്കെയായാലും പത്രം വായിക്കാത്ത മലയാളി ദിവസവും വൈകിട്ടു കണ്ണില്‍ എണ്ണയും ഒഴിച്ച് മേല്പറഞ്ഞ ബ്ലോഗ്‌ നോക്കിയിരിക്കുമായിരുന്നു. കൊല്‍ക്കത്തയുടെ മണ്ടക്കടിച്ച് രസിച്ച കുണാണ്ടര്‍ ഒളിപ്പോരു തുടര്‍ന്നു പോന്നു. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കുണാണ്ടര്‍ ഒന്നും എഴുതിപ്പിടിപ്പിച്ചുമില്ല ആയതിനാല്‍  മലയാളികള്‍ക്ക് വായിക്കാന്‍ ഉള്ള താല്‍പര്യവും കുറവായിരുന്നു. ഒടുവില്‍ താന്‍ ഒരു ഡോക്ടര്‍ ആണ്, എഴുതിയതിലോന്നും ഒരു സത്യവും ഇല്ല, എല്ലാം ഒരു നാടകം  ആണ് എന്ന് പറഞ്ഞു കുണാണ്ടര്‍ കൈ കഴുകി സ്ഥലംവിട്ടു. മലയാളികള്‍ ആകെട്ടെ ഇളിഭ്യരായി, തലേല്‍ മുണ്ടുമിട്ട് നടന്നു.എന്നാല്‍ എല്ലാ മലയാളി മുണ്ടന്‍ ചേട്ടന്മാര്‍ക്കും മുണ്ടി ചേച്ചിമാര്‍ക്കും ഒരു സന്തോഷ വാര്‍ത്ത‍, നിങ്ങള്‍ക്കായി പുതിയൊരു  ബ്ലോഗ്‌ വന്നിട്ടുണ്ട്.

ഈ ബ്ലോഗ്‌ ഗബ്രിയേല പാസ്ക്വാലോട്ടോ എന്ന കുണാണ്ടറിയുടേതാണ്.



മൂപ്പത്തി ചെറിയ പുള്ളി ഒന്നുമല്ല, തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ ഉന്നമനത്തിനായി  ദക്ഷിണ ആഫ്രിക്കയില്‍  നിന്നു പ്രത്യേകമായി ഇറക്കുമതി ചെയ്താണ് മൂപ്പത്തിയെ.മുംബൈക്ക് വേണ്ടി  തുള്ളി മടുത്തപ്പോള്‍ മൂപ്പത്തിയാര്  നിശാ ക്ലബ്ബുകളെ കുറിച്ച് ഒന്ന് ബ്ലോഗ്ഗി. അത് ഒരു പുലിവാലാകും എന്ന് അവര്‍ പോലും വിചാരിച്ചു കാണത്തില്ല.

           എന്തായാലും  ഇപ്പോള്‍ ചേച്ചിടെ ബ്ലോഗ്‌ വന്‍ ഹിറ്റ്‌ ആയി കഴിഞ്ഞു. ചേച്ചി ബ്ലോഗ്ഗില്‍ എഴുതിയേക്കുന്നത് പകല്‍ മാന്യന്മാരായ  ക്രിക്കറ്റ്‌ കളിക്കാരുടെ നിശാ ക്ലബ്ബിലെ നല്ല നടപ്പിനെക്കുറിച്ചു ആണ്.ഇനി ചേച്ചിടെ ഭാഷേല്‍ തന്നെ ഞാന്‍ കാര്യം പറയാം. സ്വല്‍പം തുണ്ടൊക്കെ ഉണ്ട് ഇതില്‍.മാന്യ വായനക്കാര്‍ ഈ ഭൂതത്തിനോട് ക്ഷമിക്കണം.

           ഇന്ത്യയിലെ ആള്‍ക്കാര്‍ക്ക് ഞങ്ങള്‍ (ചീയര്‍ ലീഡേര്‍സ്) നടക്കുന്ന തുണ്ട് നായികമാരെ പോലെയാണ്. എവിടെ പോയാലും എല്ലാ കണ്ണുകളും  ഞങ്ങളുടെ മേലെയായിരിക്കും. പെണ്ണുങ്ങള്‍ രണ്ടാവര്‍ത്തി നോക്കും എന്നിട്ട് ഞങ്ങള്‍ അവരുടെ മുന്നില്‍ ഇല്ലാത്തപോലെ നടക്കും (അത് ഇന്ത്യന്‍ പെണ്ണുങ്ങളുടെ അസൂയ മൂലം ആണെന്ന് ഈ ഭൂതത്തിന് പറയാന്‍ പറ്റും). ആണുങ്ങളാണേല്‍ ആദ്യം മുഖത്ത് നോക്കും, പിന്നെ മാറിടങ്ങളിലേക്ക് അവിടുന്ന് നിതംബങ്ങളില്‍, ഒടുക്കം ഈ നോട്ടം മാറിടങ്ങളില്‍ തന്നെ വന്നു നില്‍ക്കും.

           എല്ലാ കളികള്‍ക്ക് ശേഷവും നിശാ ക്ലബ്ബുകളില്‍ ആഘോഷം ഉണ്ടായിരിക്കും. അവിടെ പാട്ടും,കൂത്തും, മദ്യമൊഴുക്കും, അതിന്‍റെ ഇടക്ക് വന്നും പോയുമിരിക്കുന്ന കളിക്കാരും കാണും. ആ കൂട്ടത്തില്‍ ധോണിയും, രോഹിത് ശര്‍മയും ആണ് ഡീസെന്‍റ് ആള്‍ക്കാര്‍, ഏതേലും ഒരു മൂലക്ക് പോയി അവര്‍ ഒതുങ്ങി കൂടിക്കോളും. സച്ചിന്‍ ആണേല്‍ ക്ലബ്ബിന്‍റെ അടുത്ത് പോലും വരാറില്ല,അത്രക്ക് മാന്യന്‍. എന്നാല്‍ ജോണ്ടി റോഡ്സും, ആല്‍ബീ മോര്‍ക്കെലും ഉടായിപ്പുകാരാണ്. ഗ്രഹാം സ്മിത്ത് ആണെങ്കില്‍ സ്വന്തം കാമുകി കൂടെ ഉണ്ടായിരുന്നിട്ടും കണ്ട പെണ്‍പിള്ളേരുടെ  പിന്നാലെ കൊഞ്ചി നടക്കുകയാണ്.കംഗാരുക്കള്‍ രസികന്മാരാണ് കൂടാതെ കുരുത്തം കെട്ടവന്മാരും.പിന്നെ ചിലര്‍ പെണ്ണുങ്ങളുടെ അടുത്ത് നേരിട്ട് പറയുന്നു- എന്‍റെ കൂടെ വീട്ടില്‍ വാ നീ നമുക്ക് കിടക്ക പങ്കിടാം.

           എന്‍റെ ദൈവമേ, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് സ്വല്‍പം പിരിവെട്ടുള്ളതും. കുരുത്തം കെട്ടവന്മാരും  ക്രിക്കറ്റ്‌ കളിക്കാര്‍ മാത്രമാണ്. പുറത്തുള്ള നാട്ടുകാരെക്കാള്‍ പേടിക്കേണ്ടത് ഈ പഹയന്മാരെ ആണ്. എനിക്ക് ഇനിയും കുറച്ചു കാലം കൂടെ ഇവിടെ കഴിയാന്‍ ഉള്ളതാണ്, അതുകൊണ്ട് ഇവന്മാരെ നല്ലപോലെ സൂക്ഷിച്ചാല്‍ എനിക്ക് കൊള്ളാം.

           ഇങ്ങനെ പോകുന്നു ഗബ്രിയെലയുടെ ബ്ലോഗ്‌. ഇത് കണ്ടാല്‍ ഐ.പി.എല്‍-ന്‍റെ തല-തോട്ടപ്പന്മാര്‍ ചുമ്മാതെ ഇരിക്കുമോ? അവന്മാര്‍ അങ്ങ് പ്രഖ്യാപിച്ചു- ഗബ്രിയേല മോളുടെ ആട്ടം പോര, സംഗതി പോര, മോളെ തീരെ മാര്‍ക്കെറ്റ് ചെയ്യാന്‍ പറ്റുന്നില്ല. അതുകൊണ്ട് മോള് വീട്ടില്‍ പോയിരുന്നാട്ടെ. അങ്ങനെ സത്യം മാത്രം വിളിച്ചു പറഞ്ഞ ഒരു സാധു പെങ്കൊച്ചിന്‍റെ  ജോലിയും പോയി.

           ഇതിനെതിരായി അഖില ലോക തുള്ളല്‍ പ്രസ്ഥാന സംഘടന നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഭാരത ബന്ദ്‌ പ്രഖ്യാപിച്ചു എന്ന് കേട്ടു. ഇനി ഐ.പി.എല്‍-ഇല്‍ ആരും തുള്ളരുത്, തുള്ളിയാല്‍ തുള്ളുന്നവന്‍റെ  മുട്ടുകാല്‍ തല്ലി ഓടിക്കും എന്നാണ് സംഘടനയുടെ ഭീഷണി. ഈ തുള്ളല്‍ ബന്ദ്‌ കളിക്കാര്‍ക്കും ബാധകം ആണ് എന്നാണ് സംഘടന പറയുന്നത്. ആയതിനാല്‍ കളിക്കിടയില്‍ വിക്കെറ്റ് വീണാലോ,ക്യാച്ച് എടുത്താലോ, ആരും തുള്ളാന്‍ പാടില്ല.

          ഈ ബന്ദ്‌ മലയാളികളുടെ തുള്ളല്‍ രോമാഞ്ചമായ ഗോപു മോനെ ഒതുക്കുവാന്‍ വേണ്ടി മാത്രം ആണ്, ഇതിനെതിരെ തുള്ളി തന്നെ പ്രതികരിക്കും എന്ന് ഗോപുമോന്‍ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്  തുള്ളന്‍ തുളസി പത്ര സമ്മേളനം വിളിച്ചുകൂട്ടി അറിയിച്ചു. ഐ.പി.എല്‍-ഇല്‍ കൊച്ചിയുടെ ഇനിയുള്ള എല്ലാ കളികള്‍ക്കും ഒരു തുള്ളല്‍ ടീമിനെ അയക്കാനും തങ്ങള്‍ക്ക് പരിപാടിയുണ്ടെന്നും തുളസി പറഞ്ഞു. ഇതിനായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് കൊച്ചിയിലുള്ള എല്ലാ ബിവറെജസുകളില്‍ നടക്കുമത്രെ.
 
          എന്തായാലും ഈ ഭൂതത്തിന് സംഗതികളുടെ കിടപ്പുവശം ഇഷ്ട്ടപെട്ടു. ഇനി വല്ല ബിവറെജസുകളില്‍ പോയി തുള്ളിയാലോ എന്നൊരു ആലോചന ഇല്ലാതില്ല, എങ്ങാനും റിക്രൂട്ട് ചെയ്തു കൊച്ചിയുടെ കളികള്‍ക്ക് തുള്ളാന്‍ കൊണ്ടുപോയെങ്കിലോ?
അങ്ങനെ ആണേല്‍ തുള്ളാതെ നിക്കുന്ന ചേച്ചിമാരേം കാണാം, കളിയും കാണാം....വാട്ട് ആന്‍ ഐഡിയാ ഭൂതം ജീ!!!!!!

Wednesday, 4 May 2011

അണ്‍സൈക്ലോപീഡിയ അഥവാ അണ്‍-സഹിക്ക്വോ-പീടിക

         ഇങ്ങനെ ഒരു പീടിയയെ കുറിച്ച് നിങ്ങള്‍ എത്ര പേര് കേട്ടിട്ടുണ്ട്? എന്തായാലും ഈ ഭൂതം ഇതിനെക്കുറിച്ച്‌ വായിച്ചറിഞ്ഞിട്ടുണ്ട്. ഓരോ സിനിമ നടന്മാര്‍ക്കും ഡ്യൂപ്പ് ഉള്ള പോലെ ഇവാനാണ്  നമ്മുടെ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഡ്യൂപ്പ്. ഡ്യൂപ്പ് ആകുമ്പോള്‍ സീരിയസ് റോള്‍ ഒന്നും പറ്റില്ലല്ലോ, എല്ലാ ഡ്യൂപ്പിനേം പോലെ ഇവനും ഒരു തമാശക്കാരന്‍ ആണ്. വെറും തമാശ അല്ല, ആളുകളെ അടച്ചാക്ഷേപ്പിക്കുന്ന ചാക്യാര്‍കൂത്ത് പോലെ ആണ് നമ്മുടെ കക്ഷി.

          അണ്‍സൈക്ലോപെഡിയ എന്നാ പേര് തന്നെ എന്‍സൈക്ലോപീഡിയ എന്ന് പറയും പോലെ തന്നെ ഉണ്ട്. എന്നാല്‍ ഒരു ഡ്യൂപ്പും സാധാരണ ചെയ്യാത്ത ഒരു കാര്യം ഇവന്‍ ചെയ്തു കാണുന്നുണ്ട്- ഒറിജിനലിനെ നല്ല പച്ചക്ക് കളിയാക്കുക.

        ഇടയ്ക് വിക്കിപീടിയയുടെ സ്ഥാപകന്‍  ജിമ്മി വെയില്‍സ് കാശ് സ്വരുക്കൂട്ടനായി വിക്കിയില്‍ ഒരു പരസ്യം ഇട്ടരുന്നു, അതിനെ കളിയാക്കാനായി ഡ്യൂപ്പാശാന്‍ ജിമ്മി അണ്ണന്‍റെ  മോര്‍ഫ് ചെയ്ത അര്‍ത്ഥനഗ്നമായ പടം ആയിരുന്നു ഇട്ടത്. ജിമ്മി അണ്ണനെ കളിയാക്കാന്‍ മടിക്കാത്ത ഡ്യൂപ്പ് കേരളത്തെ പോലും വെറുതേ വിട്ടിട്ടില്ല.
കേരളത്തിന്‌ അവര്‍ നല്കിയേക്കുന്ന
മോട്ടോ -'ഹര്‍ത്താലിന്‍റെ  സ്വന്തം നാട് '
ദേശീയ ഗാനം -' മാനസ മൈനേ വരൂ'
ഇതൊന്നും പോരാതെ വംശനാശ ഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളും, കമ്മ്യുണിസ്റ്റുകളും കണ്ടു വരുന്ന സ്ഥലം ആണ് കേരളം എന്നും പഹയന്മാര്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. (ഈ ഒരു കാര്യത്തിലെങ്കിലും അവന്മാര്‍ സത്യം പറഞ്ഞല്ലോ).

        കേരളത്തിന്‍റെ ഉത്ഭവം ബഹുരസമാണ്. മിസ്റ്റര്‍.ശിവന്‍ എവറസ്റ്റ്‌  കൊടുമുടിയില്‍ വെച്ച് ലോക്കല്‍ ദേവഗണങ്ങള്‍ക്കായി  നടത്തിയ മഴുവേര്‍ മത്സരത്തില്‍ പരശുരാമന്‍ എന്നയാളുടെ മഴു ലക്‌ഷ്യം തെറ്റി അറബിക്കടലില്‍ വീണു. പെട്ടന്ന് അറബികടലില്‍ നിന്ന് കര പൊങ്ങി വന്നു. ഈ കരയാണത്രെ കേരളം. ( ഇതേ സമയത്ത് ഏതോ ദേവന്‍ അവിടെ ഇരുന്നു പാടിയ പാട്ടാണ് -
അറബിക്കടലിളകി വരുന്നേ, ആകാശ പോന്നു വരുന്നേ...
ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ
അരുമ പൊന്‍ മീനെ വാ പൊന്‍ മീനെ വാ വാ.
ഈ ദേവന്‍ പാട്ട് കുറിച്ച് വെച്ച ബുക്ക്‌ പില്‍കാലത്ത് തമ്പിയദ്ധേഹത്തിനു കിട്ടി,അദ്ദേഹം അതൊരു ഹിറ്റ്‌ ഗാനമാക്കുകയും ചെയ്തു )

          മലയാളികള്‍ അല്ലെങ്കില്‍ മല്ലുസ് എന്നാണ് കേരളക്കാര്‍ അറിയപ്പെടുന്നത്. ഇവരുടെ പേരിടലിനു ഒരു ഫോര്‍മുല ഉണ്ട്. അച്ചന്‍റെ പേരിന്‍റെ ആദ്യവും അമ്മയുടെ പേരിന്‍റെ അവസാനവും (അല്ലെങ്കില്‍ തിരിച്ചുമാകാം)  എടുത്താണ് കുട്ടിക്ക് പേരിടുന്നത്. അച്ഛന്റെ പേര് ജോണി എന്നും അമ്മേടെ പേര് ബീനാ എന്നും ആണെങ്കില്‍ മകന്‍റെ പേര് ജോബി എന്നും മകളായാല്‍‌ നാണി എന്നുമായിരിക്കും ഇടുക. ഇതിന്‍റെ കൂടെ തന്നെ മോന്‍ എന്നും, മോള്‍ എന്നും ചേര്‍ക്കുന്നത് ഒരു ട്രെന്‍ഡ് ആയിട്ടുണ്ട്. ജോബിമോന്‍, നാണിമോള്‍ എണ്ണ മാതിരിയൊക്കെ.

          എവിടെ പോയാലും മലയാളിയെ കണ്ടെത്താന്‍ ഒരു മാര്‍ഗമുണ്ട്- എവിടെ എങ്കിലും ഒരു ഉണ്ട എണ്ണ ഒഴുകി നടക്കുന്നത് കണ്ടാല്‍ അപ്പോള്‍ ഉറപ്പിച്ചോ അതൊരു മലയാളിടെ തല ആയിരിക്കും.
ഈ ഭൂതം എപ്പോളും ആലോചിക്കും വേറെ എന്തൊക്കെ വിദ്യകളുണ്ട് ഒരു മലയാളിയെ കണ്ടെത്താന്‍ എന്ന്.മല്ലുസ് സ്വര്‍ണച്ചാക്കുകളാണ്. ആണുങ്ങളുടെ കയ്യിലോ കഴുത്തിലോ തുടലിന്‍റെ കട്ടിയില്‍ സ്വര്‍ണം കൊണ്ടുള്ള ആഭരണം കാണും. ഇവയൊക്കെ ആണ് ഭാര്യമാര്‍ കണവന്മാരെ പിടിച്ച പിടിക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്നത്. പെണ്ണുങ്ങടെ കാര്യമാണേല്‍ പറയുകയും വേണ്ട, ഇവറ്റകള്‍ നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരെ പോലെ ആണ്.ഒരു സ്വര്‍ണ നെറ്റിപ്പട്ടം കഴുത്ത് മുതല്‍ അര വരെ അണിഞ്ഞു ഇരിക്കും. കാലിലും കാണും ചങ്ങല പോലെ രണ്ടു പാദസരങ്ങള്‍. ഇത് കണവന്മാര്‍ ഭാര്യമാരെ കെട്ടിയിടാന്‍ ഉപയോഗിക്കുന്നതാണ്.വിലക്കൂടിയ മൊബൈല്‍ ഉണ്ടെങ്കില്‍ പ്രദര്‍ശിപ്പിച്ചു നടക്കുന്നതാണ് ഇവരുടെ വേറൊരു വിനോദം. അതും പോരാതെ കുട്ടികള്‍ എല്‍.കെ.ജി-യില്‍ എത്ര മാര്‍ക്ക്‌ മേടിച്ചു എന്ന് ഗീര്‍വാണം അടിക്കുന്നതും ഉണ്ട് വിനോദമായിട്ട്.

          .
നമ്മള്‍ ഡ്യൂപ്പിന്‍റെ  കഥ പറഞ്ഞല്ലേ ഇവിടം വരെ എത്തിയത്. ഡ്യൂപ്പാശാന്‍  കേരളത്തിനെ മാത്രമല്ല നാറ്റിക്കുന്നത്. ഒരു മാതിരി കടിച്ചാല്‍ തിരിച്ചു കടിക്കാത്ത എന്തിനേം ആശാന്‍ ഒരു ചൊറിഞ്ഞു വിടാറുണ്ട്.  ആശാന്‍ കേരളത്തിന്‍റെ ഹീറോയായി പറഞ്ഞേക്കുന്നത് ഗോഫു മോനെ ആണ്. അതുകൊണ്ട് ആശാനെ സൂക്ഷിച്ചോ, മല്ലുസ് ചാത്തന്‍സേവ നടത്തി ആശാനെ പണ്ടാരടക്കും.സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട....ഒരു കാര്യമുണ്ട് ഈ എഴുതിയെക്കുന്നതെല്ലാം പരമ സത്യമാണ്. അത് ഈ ഭൂതത്തിന് നന്നേ ബോധിച്ചു.

Monday, 2 May 2011

അങ്ങനെ ലാദന്‍റെ യുഗം അവസാനിച്ചു



ലാദന്‍ എന്ന പേര് നമ്മള്‍ ആദ്യമായി കേള്‍ക്കുന്നത് ഒരു സെപ്റ്റംബര്‍ 11നു ആണ്. അമേരിക്കയുടെ അഭിമാന സ്തംഭമായ വേള്‍ഡ് ട്രേഡ് സെന്‍റര്‍ നാമവശേഷം ആക്കിയ ഭീകരന്‍ വേറാരുമല്ല ലാദന്‍ ആണെന്ന് എല്ലാ പത്രങ്ങളും പിറ്റേന്ന്എഴുതി. പാശ്ചാത്യര്‍ക്ക് അവന്‍ വെറുക്കപ്പെട്ടവന്‍ ആയപ്പോള്‍ ഒരു ജനതയ്ക്ക് പുണ്യാളന്‍ ആയിരുന്നു അവന്‍. ലാദനെ ഒരു ഭീകരന്‍ ആക്കിയത് ഇതേ അമേരിക്ക തന്നെ ആയിരുന്നു. സോവിയറ്റ്‌ യൂണിയന്‍-കാരുടെ അഫ്ഘാന്‍ അധിനിവേശത്തിനു തടയിടാന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പ മാര്‍ഗമായിരുന്നു ലാദന്‍. ഇത്രയും കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അമേരിക്കയും ലാദനും തമ്മില്‍ തെറ്റിപിരിയാന്‍ ഉള്ള കാരണം എന്തായിരുന്നു? അമേരിക്കക്കും  ലാദനും മാത്രം അറിയാവുന്ന ഒരു രഹസ്യം.

          നമ്മള്‍ അറിയുന്ന പോലെ അത്ര ഭീകരന്‍ ആണോ ഈ ലാദന്‍? ലോകരുടെ വല്യേട്ടനായ അമേരിക്ക ചെയ്തിട്ടില്ലേ ഇതിലും കൊടിയ ഭീകരവാദം? ലോകത്തുള്ള ത്രീവവാദികള്‍ കൊന്നൊടുക്കിയ കണക്കു നോക്കിയാല്‍ അമേരിക്ക നടത്തിയിട്ടുള്ള നരഹത്യയെക്കള്‍ എത്ര കുറവായിരിക്കും അത്? ഇത് കേട്ടാല്‍ നിങ്ങള്‍ വിചാരിക്കും ഈ ഭൂതം ഒരു തീവ്രവാദി ആണെന്ന്. അങ്ങനെ ആണെങ്കില്‍ എന്നെക്കാള്‍ വല്യ തീവ്രവാദി അല്ലെ ഈ അമേരിക്ക? ഞാന്‍ എപ്പോളും എവിടെയും നിഷ്പക്ഷന്‍ ആയിരിക്കും,എവിടെയും ആയുധം എടുക്കേണ്ട കാര്യവുമില്ല, മാന്ത്രിക വിദ്യ മാത്രം മതി ഇവന്മാരെ ഒക്കെ ഒതുക്കാന്‍. 

         ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്, മലയാളത്തില്‍ വിവര്‍ത്തനം ചെയ്താല്‍ ഇങ്ങനെ ആണ് - 'ചരിത്രം രചിക്കുന്നത്‌ വിജയികളാണ്'.
മഹാഭാരതത്തില്‍ തന്നെ പറയുന്നുണ്ട് ദുര്യോധനന്‍ നല്ലൊരു ഭരണാധികാരി ആയിരുന്നു, പ്രജകളുടെ കണ്ണിലുണ്ണി  ആയിരുന്നു  എന്നൊക്കെ. ചരിത്രത്തില്‍ അയാളുടെ പേര് ദുര്യോധനന്‍ ആയതെങ്ങനെ? സുയോധനന്‍, സുശാസനന്‍, സുശള  എന്നിങ്ങനെ ആയിരുന്നു കൌരവരുടെ പേരുകള്‍. പാണ്ഡവര്‍ യുദ്ധം ചെയ്തു ജയിച്ചു, അതിനു ശേഷം സു എല്ലാം മാറി ദു ആയി. മഹാഭാരതം തന്നെ നോക്കുവാണേല്‍ പാണ്ടവരും കൌരവരും അന്യോന്യം ചതി നടത്തിയിട്ടുണ്ട്, എന്നിട്ടും കൌരവന്മാര്‍ ചതിയന്മാരും പാണ്ഡവര്‍ നല്ലവരും ആയി. കാലം അങ്ങനെ ആക്കി തീര്‍ത്തു.

          അമേരിക്കയുടെ കാര്യം തന്നെ എടുക്കാം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുക്കം ഹിരോഷിമേലും നാഗസാക്കിയിലും അവര്‍ നടത്തിയ കൂട്ടക്കുരുതിക്ക് തുല്യം വെക്കാന്‍ വേറെ ആരെങ്കിലും ആരെയെങ്കിലും കൊന്നോടുക്കിയിട്ടുണ്ടോ? വിയെട്നാമില്‍ കേറി കളിച്ച അമേരിക്ക അവസാനം തോറ്റു മടങ്ങിയില്ലേ? ഒന്നും നടക്കാതെ വന്നപ്പോള്‍ എജന്റ്റ്‌   ഓറഞ്ച് എന്ന രാസവസ്തു തളിച്ച് അവിടുത്തെ പച്ചപ്പ്‌ എല്ലാം നശിപ്പിച്ചതും പോരാതെ യു.എന്‍ നിരോധിച്ച കാര്‍പെറ്റ് ബോംബിങ്ങും നടത്തി. വിയെട്നാമില്‍ നിന്ന് അമേരിക്കയിലേക്കുള്ള ശവപ്പെട്ടികളുടെ എണ്ണം കൂടിയപ്പോള്‍  അവസാനം സൈനികരെ തിരിച്ചു വിളിച്ചു.

          അതിനു ശേഷം താലിബാനെതിരെയുള്ള യുദ്ധം,അമേരിക്കയില്‍ വരെ ആള്‍ക്കാര്‍ പ്രതിക്ഷേധവുമായി  ഇറങ്ങിയ ഇറാഖ് യുദ്ധം അങ്ങനെ എണ്ണിയാല്‍ തീരാത്ത ക്രൂരതകള്‍ ചെയ്തിട്ടില്ലേ ഈ അമേരിക്ക? സദ്ദാം എന്ന ഭരണാധികാരി ലോകവിനാശത്തിനുള്ള ആയുധങ്ങള്‍ സ്വരുകൂട്ടി വെച്ചിട്ടുണ്ട് എന്നും പറഞ്ഞു ആയാളേം കൊന്നു കളഞ്ഞു. മിക്കവരും ഇപ്പോളും വിശ്വസിക്കുന്നത് സദ്ധാമിനെ  ആദ്യമേ അവര്‍ ജീവനോടെ പിടിച്ചു എന്നിട്ട് ആ രാജ്യത്തെ നശിപ്പിച്ചതിന് ശേഷം മാത്രമാണ് ലോകത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ചത് എന്നാണ്. എന്ത് കൊണ്ട് അയാളെ യു.എന്‍ ഇന്‍റെ കീഴില്‍ വരുന്ന കോടിതിയില്‍ കൂടെ ശിക്ഷ വിധിച്ചില്ല? പരമാധികാരമുള്ള ഈ രാഷ്ട്രങ്ങളില്‍ ഒക്കെ കേറി തലയിടാന്‍ ഈ അമേരിക്ക ആരാ ലോകപോലീസോ.
 
          അമേരിക്കയും ലാദനും അന്യോന്യം കള്ളവെട്ടു നടത്തിയിട്ടുണ്ട്, അതിനാല്‍ ആണ് അവര്‍ തമ്മില്‍ തെറ്റാന്‍ ഉള്ള സാധ്യത ഉള്ളത്. ഞാന്‍ ഈ പറയുന്നത് ലാദനെ നീതീകരിക്കാന്‍  അല്ല, പക്ഷെ ലാദനെ കൊന്നു എന്ന് വീമ്പിളക്കുന്ന അമേരിക്കയെ എനിക്ക് നീതീകരിക്കാനും വയ്യ. ലാദന്‍റെ ആവശ്യം അമേരിക്കക് ഇപ്പോള്‍ ഇല്ല, അതിനാല്‍ അവര്‍ ലാദനെ തട്ടി.(ഇതിനും എത്രയോ മുന്‍പേ തന്നെ ലാദന്‍ ബോംബ്‌ സ്പോടനത്തിലും, കിഡ്നി തകരാറ് മൂലവും മരിച്ചിട്ടുണ്ട്, അത് പോലെ ആകാതിരുന്നാല്‍ കൊള്ളാം). എന്തായാലും ഒരു കാര്യം ഉറപ്പാണ്‌- ഇനിയും ഇത് പോലെ ലാദന്മാര്‍ ജനിക്കും, എന്നും അവര്‍ അമേരികയ്ക്ക് ഉപദ്രവവും ഉണ്ടാക്കും. ഇനിയും യുദ്ധങ്ങള്‍ താങ്ങാന്‍ ഈ ഭൂമിക്ക് കഴിയുകയില്ല, ഇനിയുമൊരു ലോകമഹായുദ്ധം നടന്നാല്‍ അതിനെ ശേഷം ഉള്ള യുദ്ധങ്ങള്‍ അമ്പും, വില്ലും, വാരിക്കുന്തങ്ങളും ഉപയോഗിച്ചായിരിക്കും, അത് ഉറപ്പാണ്‌ ഈ ഭൂതത്തിന്.

Saturday, 30 April 2011

ലീല - സംവിധാനം രഞ്ജിത്ത്

            ഭൂത പ്രേത പിശാചുക്കള്‍ക്ക് വളരെ അധികം ഡിമാണ്ട് ഉള്ളതാണ് മലയാള സിനിമാ രംഗം. ഞങ്ങളെ ഇത്ര അധികം പ്രോത്സാഹിപ്പിക്കുന്ന വേറെ ഒരു ഭാഷയുമില്ല. അതിഭയങ്കരന്മാരായ മാന്ത്രികരെ കൊട്ടാരക്കര,തിലകന്‍, രാജന്‍.പി.ദേവ് എന്നിവരൊക്കെ അഭിനയിച്ചു വിജയിപ്പിച്ചിട്ടുമുണ്ട്. ഒടുവിലായി വിനയന്‍ സാറിന്‍റെ യക്ഷിയും ഞാനും ആണ് വെളിച്ചം കണ്ടത്. പ്രേക്ഷകര്‍ ഉടന്‍ തന്നെ അതിനെ പെട്ടിയിലടച്ചു എങ്കിലും, ഞങ്ങടെ കൂട്ടത്തില്‍ ഒരു പുതിയ യക്ഷിയെ കിട്ടി. മലയാള സിനിമയില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ വന്നാല്‍ ഞങ്ങള്‍ ഭൂതങ്ങള്‍ക്ക് ഭയങ്കര താല്പര്യമാണ്, കാരണം ഞങ്ങടെ മാര്‍കെറ്റ് ഇടിയാന്‍ വല്ല ചാന്‍സും ഉണ്ടോ എന്ന് നോക്കണമെല്ലോ.

           അങ്ങനെ ഇരിക്കുമ്പോള്‍ ആണ് സംവിധായകന്‍ രഞ്ജിത് ഒരു വിപ്ലവവും കൊണ്ട് വരുന്നത്. ഉണ്ണി.ആര്‍ എന്ന കഥാകൃത്തിന്റെ ലീല എന്ന കഥ രണ്ജിത്തിനു സിനിമ ആക്കണമത്രെ .'ഇതില്‍ എന്ത് വിപ്ലവം ആണ് ഉള്ളത്,ഭൂതങ്ങള്‍കും വട്ടുണ്ടോ' - എന്നായിരിക്കും പ്രേക്ഷകര്‍ എന്നോട് ചോദിക്കുക. ഈ ചോദ്യത്തിന് ഉത്തരം തരുന്നതിനു മുന്നേ ലീല എന്ന കഥയെക്കുറിച്ച് അറിയണം. നോവലിന്‍റെ പേര് അതിലെ നായികയുടെ പേര് തന്നെ ആണ്, നായകന്‍ ആണ് കുട്ടിയപ്പന്‍.

           കോട്ടയത്തെ കറതീര്‍ന്ന ഒരു അച്ചായന്‍ ആണ് കുട്ടിയപ്പന്‍. പേരില്‍ ഒരു കുട്ടി ഉണ്ടെങ്കിലും അപ്പന്‍റെ ആഗ്രഹങ്ങള്‍ ഒക്കെ മാനത്തിനും മീതെ ആണ്. വളരെ അധികം വിചിത്ര സ്വഭാവം ആണ് അപ്പനുള്ളത്. ഈ നോവല്‍ അപ്പന്‍റെ ഒരു യാത്രയെ , മൂന്നാമന്‍റെ  വീക്ഷണത്തിലൂടെ പറയുന്നതായാണ്. കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍,തുമ്പിക്കയ്യോട്  നഗ്നയായ പെണ്ണിനെ ചേര്‍ത്ത് നിര്‍ത്തി രതിയില്‍ ഏര്‍പ്പെടണം എന്നതാണ് കുട്ടിയപ്പന്‍റെ  ആഗ്രഹം. ഇത് സാധിക്കാന്‍ അപ്പന്‍ ദേശ ദേശാന്തരം അലഞ്ഞു തിരിയുന്നതാണ് കഥ.അവസാനം വയനാട്ടില്‍ നിന്ന് അപ്പന്‍ ഒരു പെണ്ണിനെ കണ്ടെത്തി, അവളാണ് ലീല. സ്വന്തം പിതാവിനാല്‍ അപമാനിക്കപെട്ട അവള്‍ കുട്ടിയപ്പന്‍റെ ആഗ്രഹ നിര്‍വൃതിക്കായി സമ്മതം മൂളുന്നു. അങ്ങനെ തന്‍റെ ആഗ്രഹം പോലെ കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ത്ത് നിര്‍ത്തി രതിസുഖം അനുഭവിക്കുന്നു..

           ഹായ്‌ ഹായ്‌. എന്ത് നല്ല കഥ. ഇത് സിനിമയാക്കാന്‍ ശ്രമിക്കുന്ന രഞ്ജിത്തിനു ഭാവുകങ്ങള്‍ നേരുന്നു. ഇതിലെ നായകനായി മോഹന്‍ലാലിനെ ആണ് ഉദ്ദേശിച്ചിരുന്നത്. ലാല്‍ വിസമ്മതം അറിയിച്ചു - സ്ത്രീലംബടനായ കഥാപാത്രത്തെ ചെയ്താല്‍ തന്‍റെ ഇമേജിന് കോട്ടം തട്ടും പോലും. പലരും ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഈ കഥാപാത്രത്തെ രഞ്ജിത്തിന്‍റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന്‍ ആണ് ചെയ്യുന്നത്. നായികയായി മംമ്ത മോഹന്‍ദാസും. കഥാപാത്രത്തിന്‍റെ പൂര്‍ണതക്കായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മംമ്ത തയ്യാറുമാണ്. ( ഏതോ ഒരു അഭിമുഖത്തില്‍ മംമ്ത ഇനി ഗ്ലാമര്‍ വേഷം ചെയ്യില്ല എന്ന് പറഞ്ഞിരുന്നു - ലങ്കാ ദഹനത്തിന് ശേഷമാരുന്നു ഈ അഭിമുഖം). പിന്നാമ്പുറത്തെ സംസാരം മംമ്ത പൂര്‍ണ നഗ്നയാവാന്‍ തയ്യാറാണ് എന്നാണ്. അങ്ങനെ ആണേല്‍ എന്‍റെ പള്ളി, കേറ്റ് വിന്സിലെറ്റ് എന്ന മാദക തിടമ്പിനു ശേഷം മലയാളികള്‍ക്ക് അര്‍മാദിക്കാന്‍ പുതിയൊരു സംഭവം കൂടി ആയി.

          നോവലിന്‍റെ അന്ത്യഭാഗം ഇങ്ങനെ - "പരിണാമ ദശയിലെ വിചിത്രമായ ഒരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍, പിന്നില്‍ നഗ്നയായ ലീല, അതിനു പിന്നില്‍ ഭൂമിയിലെ ഏറ്റവും വല്യ മൃഗം. നടക്കുന്നതിനിടയില്‍ പെട്ടന്നാണ് ലീല തിരിഞ്ഞു നിന്നത്.ഒരു നിമിഷത്തിന്‍റെ അര്‍ദ്ധമാത്രയില്‍ തന്‍റെ ഇണയെ ചേര്‍ത്തു പിടിക്കുമ്പോലെ ഒരു കൈ ലീലയെ ചുറ്റി നിന്നു.അത് ആകാശത്തേക്ക് അവളെ ഉയര്‍ത്തിയിട്ടു കൊമ്പിന്‍റെ മൂര്‍ച്ചയില്‍ രാകിയെടുത്തു. പിന്നെ കാലുകള്‍ക്ക് ഇടയിലേക്ക് കിടത്തിയിട്ട് ഇരുട്ടിന്‍റെ അഹങ്കാരം പൂണ്ട ആ വല്യ ജീവി  ഉപരിസുരതത്തിനെന്ന പോലെ  ലീലയിലെക്ക് തന്‍റെ ഭാരത്തെ ഇറക്കി വെച്ചു"

          ഇത് അഭിനയിക്കാന്‍ പോയാല്‍ നഗ്നത മാത്രമല്ല കാണിക്കേണ്ടത്,സുരതവും കാണിക്കേണ്ടി വരും. അതോടെ മലയാളികള്‍ എല്ലാരും ന്യൂ യോര്‍കില്‍ പോയി പടം കാണേണ്ടി വരും. അവിടെ ഇപ്പോള്‍ പൊതു നിരത്തില്‍ പോലും വേണേല്‍ ബ്ലൂ ഫിലിം കാണാമത്രെ..എന്‍റെ ഭൂതക്കുഴി മുത്തപ്പാ, ഈ ക്ലൈമാക്സ്‌ അതേ പോലെ തന്നെ സിനിമയില്‍ എടുക്കാന്‍ രണ്ജിത്തിനു തോന്നിപ്പിക്കേണമേ.

വാല്‍ക്കഷണം: കഥാപാത്രത്തിന്‍റെ പൂര്‍ണതക്കായി നഗ്ന ആകുവല്ല, തന്‍റെ റോള്‍ അഭിനയിച്ചു ഫലിപ്പിക്കുക ആണ് ചെയ്യണ്ടത്. ഇങ്ങനെ പൂര്‍ണതെയ്ക്ക് പോയാല്‍ ഈ പടം ഹാര്‍ഡ്കോഡ് ട്രിപ്പിള്‍ - X, ആകും. പെണ്ണ് പട്ടിയോടും, കുതിരയുമായും സുരതം നടത്തുന്നത് ഈ ഭൂതം കണ്ടിട്ടുണ്ട്, ആനയുമായി ഈ സിനിമേല്‍ സുരതം നടതുവാണേല്‍, ഭൂതക്കുഴി മുത്തപ്പനാനെ, ഞാന്‍ അത് മിസ്സ്‌ ചെയ്യില്ല.

Thursday, 28 April 2011

കൃഷ്ണനും രാധയും എന്ന സിനിമ

     സില്‍സില എന്ന ഒറ്റ പാട്ടുകൊണ്ട് തന്നെ മലയാളം, മലയാളി , കൂതറ എന്നീ വാക്കുക്കള്‍ ഇന്ത്യ മുഴുവനും, പിന്നെ മലയാളികള്‍ കാണപ്പെടുന്ന സ്ഥലങ്ങളിലും എല്ലാം ഹിറ്റ് ആയി. മലയാളികളാല്‍ തേജോവധം ചെയ്യപെട്ട ഹരികുമാര്‍ ഇന്ന് സിനിമേലും കേറി. ഇത്രേം പുകില്‍ ഒക്കെ ഉണ്ടായപ്പോള്‍ സില്‍സില കേരളത്തിന്‍റെ ദേശീയ ഗാനം ആക്കണം എന്നൊരു അഭിപ്രായം ഞാന്‍ സര്‍ക്കാരിനോട് പറഞ്ഞതാ. കേരളത്തില്‍ ഭൂതത്തിനെന്തിനാ കാര്യം എന്ന് ചോദിച്ചു  രാഷ്ട്രീയക്കാര്‍ എല്ലാരും കൂടെ  ആട്ടി ഇറക്കി ഈ പാവം ഭൂതത്തെ. ഭൂതത്തിനെ ഒക്കെ ആകുമ്പോള്‍ എന്തും ചെയ്യാമെല്ലോ, സമരം ചെയ്യാനും, ചോദിക്കാനും ഒന്നും ഭൂത യുണിയന്‍ ഇല്ലാത്തതു രാഷ്ട്രീയക്കാരുടെ ഭാഗ്യം. അയ്യോ എന്‍റെ കാര്യം അവിടെ നില്കെട്ട്, ഞാന്‍ പറഞ്ഞു വന്നത് കൂതറക്കാര്യങ്ങള്‍  ആണെല്ലോ. അങ്ങനെ ഹരിശങ്കര്‍ സിനിമേല്‍ കേറി എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ച ഒരു പണ്ഡിതന്‍, തനിക്കും സിനിമേല്‍ കേറണം എന്ന് പറഞ്ഞു പുകിലുണ്ടാക്കി.ഹരിശങ്കറിനെ മനസ്സില്‍ ധ്യാനിച്ച് പന്ധിതനും ഇറക്കി ഒന്നല്ല, രണ്ടു പാട്ടുകള്‍.

     രാത്രി ശിവരാത്രി എന്ന പാട്ടിനു ആള്‍ക്കാര്‍ യുട്യൂബില്‍ ഇട്ടേക്കുന്ന തെറികള്‍ വായിച്ചാല്‍ ആര്‍ക്കു വേണേലും തെറിയില്‍ പാണ്ഡിത്യം നേടാം. അതിനു കൂട്ടായി പന്ധിതന്‍റെ  തന്നെ അംഗനവാടിയിലെ  ടീച്ചറെ എന്ന പാട്ടും (തെറിയഭിഷേകവും) യുട്യൂബില്‍ തന്നെ ഉണ്ട്. രണ്ടു പരക്കൂതറ പാട്ടുകള്‍ എടുത്തു കാത്തിരുന്നിട്ടും ആരും നമ്മുടെ പണ്ഡിതനെ സിനിമയിലേക്ക് ക്ഷണിച്ചില്ല.(കേരള ദേശീയ ഗാനത്തിന് വേണ്ടി മത്സരിക്കാന്‍ അങ്ങനെ രണ്ടു പാട്ടുകള്‍ കൂടെ ആയി). ഇനിയും പ്രൊഡ്യൂസര്‍സിനെ കാത്തിരുന്നാല്‍ തന്‍റെ രാത്രികള്‍ കാളരാത്രി ആകും എന്ന് മനസിലാക്കിയ ആ പണ്ഡിതന്‍ ഒരു വലിയ കടും കൈ പ്രവര്‍ത്തിച്ചു. സ്വന്തമായി ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. സിനിമയുടെ പേര് - കൃഷ്ണനും രാധയും. കഥ, സംഭാഷണം, ഗാനങ്ങള്‍, ആലാപനം‌, നിര്‍മാണം, സംവിധാനം, വിതരണം, അഭിനയം എന്ന് വേണ്ട അതില്‍ അഭിനയിക്കുന്ന പെണ്‍പിള്ളേരുടെ ദേഹത്ത് വരെ കൈ വെച്ചു ഈ കശ്മല പണ്ഡിതന്‍. യൂ-ട്യുബില്‍ അല്ലാതെ വേറെ എങ്ങും സന്തോഷവാനായ പണ്ഡിതനെ ആരും കണ്ടിട്ടില്ല. അങ്ങനെ ഇരിക്കെ സ്പയ്ഡര്‍ നെറ്റ്  ന്യൂസ്‌(ചിലന്തിവല) എന്ന വാട്ടര്‍ മാര്‍ക്കോട് കൂടെ ഒരു പുതിയ വീഡിയോ കൂടെ ഇറങ്ങി യൂ ട്യുബില്‍ . പണ്ഡിതനും ആയി ഒരു എക്സ്ക്ലുസീവ്  ഇന്‍റെര്‍വ്യൂ. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ ഇവിടെ അവതരിപ്പിക്കാം.

       മൂന്നു ഭാഷകളില്‍ ആണ്  കൃഷ്ണനും രാധയും റിലീസ്‌ ആകുന്നത്. ചിലന്തികളുടെ അഭിപ്രായത്തില്‍ പണ്ഡിതന്‍റെ പാട്ടുകള്‍ വിവാദം ഉണ്ടാക്കുന്നവയാണ്. അവര്‍ നിരത്തുന്ന വാദങ്ങള്‍ ഇവയൊക്കെയാണ് - സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നു, സിനിമയുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നു.അത് കൂടാതെ പാട്ടിലെ അംഗവിക്ഷേപങ്ങളും അനാവശ്യമായ കയ്യേറ്റങ്ങളും ആണ് ഈ പാട്ടിനെ ചൂടന്‍ ചര്‍ച്ചയാക്കിയിട്ടുള്ളത്. നിഷ്പക്ഷനായ ഭൂതം എന്ന നിലക്ക് ഞാന്‍ ഒന്ന് ചോദിക്കെട്ടെ- എത്ര സിനിമകളില്‍  ലാലേട്ടന്‍ മക്കളുടെ പ്രായം ഉള്ള പെണ്ണുങ്ങടെ കൂടെ അര്‍മാദിക്കുന്നു, മമ്മൂട്ടി കോച്ചിപ്പുടി കളിച്ചു പെണ്‍ പിള്ളേരുടെ മോളില്‍ വീഴുന്നു. എന്നിട്ടും എന്തെ ഇവര്‍ ചെയ്യുന്നത് അനാശാസ്യവും മുതലെടുപ്പും ആകാത്തത്? മിസ്റ്റെര്‍ പണ്ഡിറ്റ്‌... ഈ ആരോപണങ്ങള്‍ ഒക്കെ താങ്കളെ ഒതുക്കാന്‍ വേണ്ടി ആണ്. താങ്കളെ പോലെ സൌന്ദര്യവും, അഭിനയശേഷിയും, സംഗതികള്‍ എല്ലാം വിരിഞ്ഞു നിക്കുന്ന ഗാനങ്ങള്‍ പാടാന്‍ കഴിവുള്ള ഒരാള്‍ ഫിലിം ഇന്‍ഡെസ്ട്രിയില്‍ വന്നാല്‍ പലരുടെയും സ്റ്റാര്‍ വാല്യൂ ഇടിയും, അങ്ങനെ വരാതിരിക്കാന്‍ വേണ്ടി മാത്രം ആണ് അവര്‍ താങ്കളെ ഒതുക്കുന്നത്‌. തളരരുത് എന്നെ ഈ ഭൂതത്തിന് പറയുവാന്‍ ഒള്ളൂ.


      താങ്കള്‍ ചിലന്തിവലക്കാര്‍ക്ക് കൊടുത്ത അഭിമുഖത്തിന്‍റെ ഏതാനും വാക്കുകള്‍ ഇതാ - "സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതായി പറയുന്നതൊന്നും മനപ്പൂര്‍വം അല്ല.അങ്ങനെ സംഭിക്കുവാണേല്‍ ആത്മാര്‍ഥമായി ആളുകള്‍ വിമര്‍ശിക്കും. വിമര്‍ശനം രണ്ടു തരം ഉണ്ട്. ഒന്ന് എങ്ങനെയേലും ഇവന്‍ നശിക്കട്ടെ, ഇവന്‍ നന്നാവരുത്, കാരണം ഇങ്ങനെ പ്രതിഭ ഉള്ള ആളുകള്‍ വന്നാല്‍ ബാക്കിയുള്ളവര്‍ കഷ്ടപെടും എന്ന രീതി വരാം. എന്നാല്‍ ആത്മാര്‍ഥതയോടെ പറയുന്നവയാണേല്‍ ഞാന്‍ അത് കണക്കിലെടുക്കാം. ആ രണ്ടു പാട്ട് തീയേറ്റര്‍  വെര്‍ഷന്‍ അല്ല, ഞങ്ങള്‍ക്ക് മോഡല്‍സിനെ കിട്ടുവാന്‍ വേണ്ടി ഞാന്‍ ഇട്ടതാണ്. അതില്‍ ഒരുപാട് വര്‍ക്ക്‌ ഇനിയും ബാക്കി ഉണ്ട്. അപ്പോള്‍ ഞാന്‍ പറഞ്ഞപോലെ ആ വിമര്‍ശനങ്ങളെ ഒന്നുകൂടെ, ഞാന്‍ പറഞ്ഞല്ലോ ഇപ്പോള്‍ അതിനെനിക്കു സമയം ഇല്ല, ഇപ്പോള്‍ ഷൂട്ടിംഗ് ഇട്ടിട്ട് വരുവാണ്, സോങ്ങ് വര്‍ക്ക്സ് ഒക്കെ ബാക്കി ഉണ്ട്, മെയ്‌ 1st റിലീസ്‌ ആണ്. അപ്പോള്‍ പറഞ്ഞപോലെ ഞാന്‍ വീണ്ടും ഒന്ന് കണ്ടുനോക്കിട്ട് മാറ്റാം, അങ്ങനെ വല്ലോം സംഭവിച്ചിട്ടുണ്ടെകില്‍ അത് അബദ്ധം പറ്റിയതാണ് കാരണം ഇത് ഡയറക്റ്റ് ചെയ്തതും അഭിനയിച്ചതും ഞാന്‍ തന്നെ ആണ്"




     എന്‍റെ പൊന്ന് പണ്ഡിതാ ഇത്രേം കേട്ടപ്പോള്‍ തന്നെ എന്‍റെ ഗ്യാസ് തീര്‍ന്നു. നിങ്ങള്‍ പറഞ്ഞത് സത്യം മാത്രമാണ്, നിങ്ങളെ പോലെ പ്രതിഭ ഉള്ളയൊരാള്‍ കാരണം ബാക്കി എല്ലാരും കഷ്ടപ്പെട്ടത് തന്നെ. നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോകണം, ഈ ബാക്കിയുള്ളവര്‍ ഒക്കെ വെറും കണ്‍ഡ്രികളായ  അസൂയാലുക്കള്‍ ആണ്, അവര്‍ നിങ്ങളെ കുറിച്ച് പറയുന്നതൊന്നും കേട്ട് തളരരുത്. എന്തായാലും മെയ്‌ ഒന്നിന് റിലീസ് ഉണ്ടല്ലോ, അത് കഴിഞ്ഞു ഇവറ്റകളെയൊക്കെ ഒരു പാഠം പഠിപ്പിക്കണം. ഈ ഭൂതം ഉണ്ട് താങ്കളുടെ കൂട്ടിന്. അസൂയാലുക്കള്ക് ഉള്ള ശിക്ഷയായി രാത്രി ശുഭരാത്രി എന്ന പാട്ട് ഇരുപത്തിനാല് മണിക്കൂറും അവരെ കേള്‍പ്പിക്കണം. മരണം പോലും അതില്‍ കുറഞ്ഞ ശിക്ഷയെ ആവുകയൊള്ളൂ . ഇതിനായി  ടേപ്പ് റിക്കൊടെര്‍  ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം.

       ഈ ഡയറക്റ്റ് ചെയ്യലും അഭിനയിക്കലും ഒരുമിച്ചു കൊണ്ടുപോകുന്നവരുടെ ഇടയില്‍ താങ്കള്‍ തന്നെ ആണ് ഭേദം. ചിമ്പുവും, സുഹാസിനിയും ഒക്കെ ഇനി താങ്കളെ ഗുരുവാക്കേണ്ടി വരും. എന്തായാലും മെയ്‌ ഒന്നിനേക്കുള്ള കുറെ ടിക്കറ്റ്‌ എനിക്ക് അയച്ചു തരണം. കുറെ മനുഷ്യരേം കൂട്ടികൊണ്ട് പോയി ഒന്ന് ചിരിച്ചു അര്‍മാദിക്കണം എന്നുണ്ട്, ഇനിയും ഇതുപോലെ ഉള്ള മഹത് സംരംഭങ്ങളുമായി ഇറങ്ങാന്‍ ഇതൊരു പ്രചോദനം ആകും എന്ന് കരുതിക്കൊണ്ട് നിര്‍ത്തുന്നു.


വാല്‍ക്കഷണം: ഷക്കീലയുടെ ഫാന്‍സ്‌ ഇപ്പോള്‍ ആഹ്ലാദത്തില്‍ ആണ്. വല്യ കാശുചിലവില്ലാതെ ഒരു (എ) പടം കാണാന്‍ കിട്ടിയ ചാന്‍സ് അവര്‍ കളയില്ല എന്ന് ഫാന്‍സ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ വാസ്കോ, സെക്രട്ടറി പടക്കം ബഷീര്‍, ട്രേഷറര്‍ മുള്ളന്‍ ചന്ദ്രപ്പന്‍ എന്നിവര്‍ സന്തോഷപൂര്‍വ്വം അറിയിച്ചു. താന്‍ അഭിനയം നിര്‍ത്തിയതോടെ അന്യം നിന്ന് പോയ (എ) പടങ്ങള്‍ക്ക് ഒരു പുതു ശ്വാസം നല്‍കുന്ന ഈ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടിരിക്കും എന്ന് ഷക്കീല ചേച്ചിയും അറിയിച്ചിരിക്കുന്നു. 

Wednesday, 27 April 2011

പെന്‍വാണിഭവും അവിഹിത ബന്ധവും

     ഇന്ത്യ മഹാരാജ്യത്ത് ഏറ്റവും എളുപ്പന്നു കിട്ടുന്ന രണ്ടു വസ്തുക്കളാണ് പെണ്ണും മദ്യവും. ( ഫെമിനിസ്റ്റുകള്‍ ഈ ഭൂതത്തോടെ ക്ഷമിക്കുക, ഏറ്റവും അധികം വ്യാപാരം നടക്കുന്നത് ഈ രണ്ടു മേഖലകളില്‍ ആണ്, അതുകൊണ്ട് മാത്രമാണ് പെണ്ണിനെ ഒരു വസ്തു എന്ന് ഞാന്‍ അഭിസംഭോധനം ചെയ്തത്). വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് പറയുകയേ വേണ്ട, കാശിനു വേണ്ടി എന്തും ചെയ്യുന്ന പെണ്ണുങ്ങള്‍ ഉണ്ടവിടെ. നമ്മുടെ കൊച്ചു കേരളം വരുന്ന തെക്കേ ഇന്ത്യയില്‍ പുഷ്ടിപെട്ടു വരുന്ന ഒരു വ്യവസായം ആണ് ഈ ഇമ്മോറല്‍ ട്രാഫിക്‌. അടുത്തയിടെ ഒരു പ്രമുഖ മലയാള ചാനല്‍ ഒളി ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്ത 8 മിനിറ്റ് ദൈര്‍ഖ്യം വരുന്ന ഒരു പരിപാടി കണ്ടപ്പോള്‍ ഈ ഭൂതം ശരിക്കും ഞെട്ടി പോയി. മൈസൂര്‍ മുതല്‍ ബംഗലൂരു വരെ വല്യ ഒരു കൂട്ടിക്കൊടുപ്പു മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് അവര്‍ കണ്ടെത്തി.ഈ മാഫിയക്ക് ഒത്താശ പാടാന്‍ പോലീസും കൂട്ട്. അത് കൂടാതെ തെക്കേ ഇന്ത്യയിലെ ഹോട്ട് ഫേവറിട്ടുകള്‍ മലയാളി പെണ്‍പിള്ളേര്‍  ആണ് പോലും. തമിഴനും,തെലുങ്കനും,കന്നടിഗക്കും കാമം ഉണര്‍ത്താന്‍ മലയാളി പെണ്‍കൊടികള്‍  വേണമത്രേ. ടെലിവിഷന്‍-ഇല്‍ സംപ്രേഷണം ചെയ്ത പരിപാടി നിഷ്പക്ഷനായ ഈ ഭൂതം നിങ്ങള്‍ക്ക് വിവരിച്ചു തരാം.

     ബംഗലൂരു കേന്ദ്രികരിച്ച് പെണ്‍വാണിഭം നടക്കുന്നു എന്ന് കേട്ടാണ് ഈ റിപ്പോര്‍ട്ടര്‍-മാര്‍ ഒരു ക്വാളിസില്‍ അങ്ങോട്ടെക്ക് വെച്ച് പിടിച്ചത്. വഴിയില്‍ ഒന്ന് രണ്ട് ചെറിയ പെട്ടിക്കടയില്‍ ആവശ്യം പറഞ്ഞപ്പോള്‍ അവര്‍ സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ലോഡ്ജ്ന്‍റെ വിലാസം കൊടുത്തു. അവിടെ എത്തി ഉടമയോട് കാര്യം പറഞ്ഞു  - "നല്ല മലയാളി പെണ്‍പിള്ളേര്‍ വേണം, കാശൊരു പ്രശ്നമല്ല ". തന്‍റെ കസ്റ്റമേഴ്സ് പ്രശ്നക്കാര്‍ അല്ല എന്ന് ഉറപ്പിച്ച ശേഷം മാത്രം ആണ് ഉടമ സമ്മതിച്ചത് (പ്രശ്നം ഉണ്ടാക്കാന്‍ വന്നാല്‍ തല്ല് കൊടുക്കാന്‍ വേണ്ടി നാല് തടിയന്മാര്‍ പുറത്ത് കാത്തു നില്‍പ്പുണ്ട്). അതിനു ശേഷം പുറത്തു നിന്ന് പൂട്ടിയ ഒരു മുറിയിലേക്ക് അവര്‍ ആനയിക്കപ്പെട്ടു.

     അകത്തു ഒരു കട്ടിലില്‍ താടിക്ക് കയ്യും കൊടുത്തു ഒരു മലയാളി പെണ്ണ്. അവളോട് ഒരു മിനിറ്റ് സംസാരിക്കാന്‍ ഉടമ സമ്മതിച്ചു. അവള്‍ടെ കഥ ഞെട്ടിക്കുന്നതാരുന്നു. നഴ്സിംഗ് പഠിക്കാന്‍  ബംഗലൂരു വന്നതായിരുന്നു അവള്‍. അധികം വൈകാതെ കൂടെ പഠിക്കുന്ന ഒരു ചെക്കനുമായി പ്രേമം ആയി.അത് വളര്‍ന്നു ശാരീരിക ബന്ധം വരെ എത്തി.പാവം പെണ്ണിന് മനസിലായില്ല അവന്‍ അവളെ ചതിക്കുകയായിരുന്നു എന്ന്. 

     പെണ്‍വാണിഭത്തിലെ ഏറ്റവും താഴെ ഉള്ള കണ്ണി ആയിരുന്നു അവന്‍. പെണ്ണുങ്ങളെ വളച്ചു മാഫിയക്ക് എത്തിച്ചു കൊടുക്കുന്ന പണിയാണ് അവന്‍ ചെയ്യുന്നത്. അങ്ങനെ ആ പാവം പെണ്ണ് ഒരു വില്പന വസ്തു ആയി മാറി. ആദ്യമൊക്കെ അവള്‍ക്ക് ലൈംഗിക ബന്ധം അറപ്പായിരുന്നു.പക്ഷെ ഇപ്പോള്‍ ദിവസവും കുറഞ്ഞത്‌ 4 നേരം എങ്കിലും അവള്‍ക്ക് ഉടുതുണി അഴിച്ചേ പറ്റു.

     മേല്പറഞ്ഞ കുട്ടി ജീവിതത്തില്‍ വഞ്ചിക്കപ്പെടുകയായിരുന്നു. അവള്‍ നിലയില്ലാ കയത്തില്‍ വീണു പോയി,കരയ്ക്ക് അടുക്കാന്‍ പറ്റാത്ത വിധത്തിലുമായി. ഈ സംഭവം ഒരു ഞെട്ടല്‍ ആയി തോന്നുന്നു എങ്കില്‍ അടുത്തത് കൂടെ കേട്ട് നോക്ക്.

     മേല്‍പ്പറഞ്ഞ കുട്ടിക്ക് വൃത്തിയില്ല, കുറച്ചൂടെ അവയവ പുഷ്ടി ഉള്ള മലയാളി പെണ്ണിനെ കിട്ടുമോ എന്ന് നമ്മുടെ റിപ്പോര്‍ട്ടര്‍ തിരക്കി. കാശ് കൂട്ടി കൊടുത്താല്‍ ഒപ്പിച്ചു കൊടുക്കാന്‍ ഉടമയും റെഡി. ഉടന്‍തന്നെ രണ്ട് ബൈക്കുകള്‍ അവിടെ നിന്നും പുറപ്പെട്ടു. പത്തു മിനിട്ടിനു ശേഷം രണ്ട് പെണ്‍പിള്ളേരേം കൊണ്ട് ആ തടിയന്മാര്‍ തിരിച്ചെത്തി. നല്ല ഐശ്വര്യവും, അവയവ ഭംഗിയും ഉള്ള പിള്ളേര്‍. ഇവരെ തടിയന്മാര്‍ കോളേജില്‍ പോയി വിളിച്ചു കൊണ്ട് വരികയായിരുന്നു. അച്ഛനും അമ്മേം കൊടുക്കുന്ന പോക്കറ്റ് മണി അടിച്ചു പൊളിക്കാന്‍ തികയാത്ത വന്നപ്പോള്‍ ശരീരം വിറ്റ് കാശുണ്ടാക്കുന്നു. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ഷോട്ടിനു (രണ്ടാമത്തെ ഓപ്ഷന്‍ എടുക്കുവാണേല്‍ അസാമാന്യ കണ്ട്രോള്‍ വേണം ) ആണ് ഇവരുടെ റേറ്റ്. ഒരു മണിക്കൂര്‍ കൊണ്ട് അയ്യായിരം രൂപ ഉണ്ടാക്കാന്‍ പറ്റും, ഈ കാലത്ത് ചാരിത്ര്യത്തിനു കല്യാണ മാര്‍ക്കറ്റില്‍ വല്യ വില ഇല്ല എന്നാണ് ഇവരുടെ വാദം.

     ഞങ്ങള്‍ ഭൂതങ്ങളുടെ നിയമം വെച്ചായിരുന്നു  ഇവരെ ശിക്ഷിക്കെണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നേല്‍ ഇവരെ ഉടുതുണി അഴിച്ചു പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആജീവനാന്ത തടവുകാരുടെ ഇടയിലേക്ക് അയച്ചേനേം. ദാഹിച്ചു വലഞ്ഞ്  ഇരിക്കുന്നവര്‍ക്ക് ഒരു ബോട്ടില്‍ വെള്ളം പോലെ ആകുമായിരുന്നു ഈ പ്രവര്‍ത്തി. അങ്ങനെ വല്ലോം സംഭവിച്ചാല്‍ ആദ്യം അറിയണ്ടത് ആ പെണ്ണിന്‍റെ ബാക്കി എന്തെങ്കിലും  ജയിലില്‍ നിന്ന് കിട്ടിയോ എന്നാണ്. ബാക്കി  ഉണ്ടെങ്കില്‍ അവള്‍ ഇനി ജന്മത് ഒരുത്തന്‍റെ മുന്നിലും തുണി ഉരിയാന്‍ ധൈര്യപെടുകയില്ല. ഇതില്‍ നല്ലൊരു ശിക്ഷ അവക്ക് കിട്ടാനും ഇല്ല.

ഇത് വരെ പറഞ്ഞത് പെണ്‍വാണിഭത്തിന്‍റെ കഥയാണ്. ഈ കഥ നടക്കുമ്പോള്‍ ഇതിനു സമാന്തരം ആയി വേറൊരു കൂട്ടര്‍ ഉണ്ട്- അവിഹിത ബന്ധങ്ങള്‍.ഒരു സാമ്പിള്‍ പറഞ്ഞാല്‍ പ്രാഞ്ചിയെട്ടന്‍ സിനിമായുടെ അവസാനം പുണ്യാളന്‍ പ്രാഞ്ചിക്ക് കാണിച്ചു കൊടുക്കുന്ന കാഴ്ച. കെട്ടിയോനും കെട്ടിയോളും പിന്നെ അവരുടെ കാമുകരും. ചെന്നൈ ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രമല്ല, നമ്മുടെ കൊച്ചിയില്‍ പോലും ഈ ജാതി ആള്‍ക്കാര്‍ സുലഭം ആണ്. കാശുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന ആണുങ്ങള്‍ അതിന്‍റെ ഇടയില്‍ ജീവിക്കാന്‍ മറന്നു പോകുന്നു, സ്നേഹം കിട്ടാന്‍ വെമ്പുന്ന പെണ്‍മനസ്സുകള്‍ അയല്‍വാസിയുടെയും  കൂടെ പോകുന്നു. മെട്രോ നഗരങ്ങളില്‍ ആണ് ഇത് കൂടുതലായും കാണുന്നതെങ്കിലും കുഗ്രാമങ്ങളിലും ഈ പതിവ് കണ്ടു വരുന്നു. ഒരു ഗ്രാമത്തില്‍ ഈ ഭൂതം അലഞ്ഞു തിരിഞ്ഞപ്പോള്‍ കണ്ട ഒരു കഥ പറയാം.

     തമ്പാന്‍ ചേട്ടന്‍റെ കുടുംബത്തില്‍ ഭാര്യ ഗീതയും പതിനാലും എട്ടും പ്രായമുള്ള രണ്ട് പെണ്‍കിടാങ്ങളും. തമ്പാന്‍ ചേട്ടന്‍ ഒരു ഗള്‍ഫനാണ്‌. ആവശ്യത്തിനു പണം സമ്പാദിച്ചു നാട്ടിലേക്ക് അയച്ചു കൊടുക്കാറുമുണ്ട്. ചേട്ടന്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറൊള്ളൂ, രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചു വിടാന്‍ എന്തേലും കരുതാന്‍ ആണ് പുള്ളിക്കാരന്‍ പ്രയത്നിച്ചു കൊണ്ട് ഇരുന്നേ. ഗീതയ്ക്കു പതിനെട്ടു വയസ് ഉള്ളപ്പോള്‍ ആയിരുന്നു കല്യാണം. കല്യാണത്തിന് ശേഷം അഞ്ച് തവണയെ തമ്പാന്‍ നാട്ടില്‍ കാലു കുത്തിയിട്ട്  ഒള്ളു. എത്രയെന്നു പറഞ്ഞ ഗീതച്ചേച്ചി സഹിച്ചിരിക്കുക - പെണ്ണുങ്ങള്‍ക്ക് മുപ്പതുകളില്‍ എത്തുംപോളാണ്  വികാരങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തുന്നത്. അവസാനം അവര്‍ അത് ശമിപ്പിക്കാന്‍ അയല്‍ക്കാരന്‍റെ  അടുത്ത പോയി, അവരെക്കാള്‍ ആറ്‌ വയസിനു ഇളയ ഒരുത്തന്‍. അങ്ങനെ സുഖം പിടിച്ച സുഖം പിടിച്ചു തമ്പാന്‍ ചേട്ടന്നു  ഒരു കത്തും എഴുതി വെച്ച്, അയാള്‍  സംമ്പാദിച്ചതിന്‍റെ സിംഹഭാഗവുമായി ഗീത കാമുകന്‍റെ കൂടെ ഒളിച്ചോടി. മാനം പോയ തമ്പാന്‍ ചേട്ടന്‍ വസ്തു വകകള്‍ ഒക്കെ വിറ്റിട്ടു മക്കളേം കൂട്ടി വേറെ എവിടെയോ താമസമാക്കി.

     നഗരത്തില്‍  കുറച്ചൂടെ വെത്യസ്തമാണ് കാര്യങ്ങള്‍. അവിടെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു താമസിക്കും, എന്നിട്ട് അവര്‍ ഇല്ലാത്തനേരം വേറെ ആളുടെ കൂടെ സുഖിക്കും. ഒരു നഗരക്കഥ ഇതാ.

     അലെക്സും ആനിയും കെട്ടിയിട്ടു അധികം നാളായില്ല. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന ഒരു പ്രണയ വിവാഹം ആയിരുന്നു അവരുടേത്.  ദാമ്പത്യം ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോളെക്കും കല്ലുകടി തുടങ്ങി. അലെക്സിന്‍റെ കൂടെ ജോലി നോക്കിയിരുന്ന  മിനി ആരുന്നു പ്രശ്നം. ആനിയെക്കാളും സുന്ദരി ആരുന്നു മിനി പോരാത്തതിനു ഒരു വായാടിയും. നമ്മുടെ നായകന് വീണ്ടും ഒന്ന് പ്രണയിച്ചാല്‍ കൊള്ളാം എന്നായി. ഒരു കൊച്ചിന്‍റെ  അമ്മയായിട്ടും മിനിയും തീരുമാനിച്ചു ഒന്ന് പ്രേമിക്കാന്‍. അങ്ങനെ അവരുടെ പ്രേമം പൊടി പൊടിച്ചു, തങ്ങളുടെ നല്ല പാതിയെ വഞ്ചിച്ചു തന്നെ അവര്‍ കൂത്താടി നടന്നു.വീട്ടില്‍ എത്തിയാല്‍ അവര്‍ തങ്ങളുടെ ഭാര്യ-ഭര്‍തൃ ഭാഗം ഭംഗിയായി അഭിനയിച്ചു.ഇത് കാരണം അവരെ ആരും സംശയിച്ചില്ല.എങ്ങനെയോ മിനിയുടെ കെട്ടിയോന്‍ ഈ കുരങ്ങുകളിപ്പിക്കല്‍ കണ്ടുപിടിച്ചു. അയാള്‍ അതിലും ബുദ്ധിമാന്‍ ആരുന്നു, എല്ലാ തെളിവുകളും ശേഖരിച്ചു അയാള്‍ ആനിയുടെ അടുത്ത് ചെന്നു. വളരെ പെട്ടന്ന് തന്നെ അവളെ പറഞ്ഞു വരുതിക്ക് നിര്‍ത്താനും അയാള്‍ക്ക് സാധിച്ചു.

    ഇനിയാണ് കഥയുടെ കാതലായ ഭാഗം. ആനിയും മിനിയുടെ കെട്ടിയോനും തമ്മില്‍ ഡിന്‍ഗോള്‍ഫി തുടങ്ങി.അങ്ങനെ ആകെകൂടെ ഒരു പ്രിയദര്‍ശന്‍ പടം ക്ലൈമാക്സ്‌ പോലെ.  ഇപ്പോള്‍ നാലുപേര്‍ക്കും എല്ലാം അറിയാം. എല്ലാം അറിഞ്ഞൊണ്ട് തന്നെ ആനി അലെക്സിന്‍റെ  കൂടെയും മിനി അവള്‍ടെ കണവന്‍റെ കൂടെയും  താമസിക്കുന്നു. ഒരാളുടെ  അടുക്കെന്നു സുഖം കിട്ടുന്നില്ല എന്ന് പറഞ്ഞു അടുത്ത ആളുടെ അടുക്കേല്‍ പോകാനും പറ്റും, നാട്ടുകാര്‍ ഒന്നും അറിയാനും പോകുന്നില്ല. വാട്ട് ആന്‍ ഇടിയ സര്‍ ജീ...


വാല്‍ക്കഷണം:

1-ബന്ധങ്ങള്‍ക്ക് പണ്ടത്തെ കൂടുള്ള ഊഷ്മളത ഇല്ല, എല്ലാം വെറും പ്രഹസനം മാത്രം

2-ബന്ധങ്ങള്‍ സ്വര്‍ണം പോലെ ആണ്, എത്രയും കൂടുന്നോ അത്രയും സന്തോഷം-- ആക്ടര്‍ വിജയ്‌ .
3-അവിഹിത ബന്ധങ്ങള്‍ വജ്രം പോലെ ആണ്, എത്രയും കൂടുന്നോ അത്രയും മോഷ്ടിക്കപെടുവാന്‍ ഉള്ള സാദ്യതയും കൂടുന്നു. ഈ കാലത്ത് ചായ കുടിക്കാന്‍ ആരാ മാഷേ ചായക്കട മേടിക്കുന്നത്?? -- ബ്ലോഗ്ഗര്‍ പൂതപ്പാണ്ടി