പേര് കേള്‍ക്കുമ്പോളെ എന്തോ വശപിശക് തോന്നുന്നുണ്ടോ? ഒരു പേരില്‍ എല്ലാ സിനിമ പല ഭാഗങ്ങള്‍ ആയി എടുക്കുന്നതിനെ ആണ് പരമ്പര സിനിമകള്‍ എന്ന് പറയുന്നത്. ടെര്‍മിനെറ്റര്‍, റാമ്പോ, റോക്കി എന്നിവയെല്ലാം വളരെ അധികം വിജയങ്ങള്‍ കൊയ്ത സിനിമകള്‍ ആണ്.നാലും അഞ്ചും ഭാഗങ്ങള്‍ ആയി ആയിരുന്നു ഇവ. ഒരു ചിത്രം എവിടെ തീരുന്നോ, അതിന്‍റെ കണ്ടിന്യുവേഷന്‍ ആയി അടുത്തത് തുടങ്ങുന്നു.
2011 എന്ന ഈ കൊല്ലം, ഇതുപോലെ ഉള്ള പരമ്പര സിനിമാകളുടെതാണ്.ഈ വര്‍ഷം പുറത്തുവരാന്‍ ഉള്ള പരമ്പരകള്‍ ഇവയൊക്കെ ആണ്.
1 ) ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂറിയസ്-5.
ഇത് മെയ് ആദ്യവാരം തന്നെ പുറത്തിറങ്ങിയിരുന്നു. ഇത് വരെ ഇറങ്ങിയ 4 ഭാഗങ്ങളെക്കള്‍ തകര്‍പ്പനായി ഓടുകയും ചെയ്യുന്നു. കഴിഞ്ഞ നാല് ഭാഗങ്ങളിലും കാര്‍ റേസ് ആയിരുന്നു മേമ്പൊടി എങ്കില്‍ ഈ പ്രാവശ്യം വെടിവെപ്പും തല്ലുമോല്ലെയാണ് താരം. വിന്‍ ഡീസല്‍,പോള്‍ വോക്കര്‍, ദി റോക്ക് എന്നിവര്‍ തങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒന്ന് കാണേണ്ടത് തന്നെ ആണ് ഈ പടം.
2) എക്സ്- മെന്‍ ഫസ്റ്റ് ക്ലാസ്സ്.
എക്സ് മെന്‍ ശ്രേണിയിലെ പുതിയ പടം ജൂണ്‍ 3 ഇന് തീയേറ്ററുകളില്‍ എത്തും എന്നാണു കരുതുന്നത്. ഫസ്റ്റ് ക്ലാസ്സ് എന്ന പേരില്‍ ഇപ്പോളാണ് ഇറങ്ങുന്നതെങ്കിലും ഇത് ശെരിക്കും ബാക്കി ഉള്ള പടങ്ങളിടെ മുന്‍പേ ഉള്ളതാണ്. പ്രോഫെസ്സര്‍ സേവ്യറുടെയും മാഗ്നറ്റോയുടെയും ചെറുപ്പകാലം ആണ് ഇതിന്റെ ഇതിവൃത്തം. അടുത്ത കൂട്ടുകാര്‍ ആയിരുന്ന അവര്‍ എങ്ങനെ ശത്രുക്കളായി എന്നും ഈ സിനിമ പറയുന്നു.
3) കുങ്ങ്ഫു പാണ്ട-2.
കാണികളെ കുങ്ങ്ഫുവും നര്‍മവും കൂട്ടിയിണക്കി രസിപ്പിച്ച ഒരു അനിമേഷന്‍ ചിത്രം ആരുന്നു കുങ്ങ്ഫു പാണ്ട-1. ഡ്രാഗന്‍ സ്ക്രോള്‍ രക്ഷിക്കാന്‍ അബദ്ധത്തില്‍ ചുമതലയെല്‍പ്പിക്കപ്പെടുന്ന തടിയന്‍ പാണ്ടയുടെ കഥയാണ് ഇതിവൃത്തം. പുതിയ പടത്തില്‍ പാണ്ടയും കുങ്ങ്ഫു ഗുരുക്കന്‍മാരും കൂടെ ചൈനയില്‍ പോകുന്നു.ഇതിനു ശേഷം ഉണ്ടാകുന്ന അടിതടകളും നര്‍മവും ആണ് കാണേണ്ടത്. മെയ് 26 ഇനു ബിഗ് സ്ക്രീനില്‍ ഈ സിനിമ റിലീസ് ആകും.
4) ഹാരി പോട്ടര്‍ ആന്‍ഡ് ഡെത്ത് ലി ഹാല്ലോസ്-2
ജെ. കെ. റൌളിംഗ് എന്ന കഥാകൃത്തിന്‍റെ അനശ്വരമായ പോട്ടര്‍ കഥകളിലെ അവസാന ബുക്കിന്‍റെ രണ്ടാം ഭാഗം ആണ് ഈ സിനിമ. ഈ സിനിമയുടെ ആദ്യ ഭാഗം കഴിഞ്ഞ കൊല്ലം റിലീസായിരുന്നു. ദുഷ്ടനായ വോല്‍ടെമോര്‍ട്ടിനെ ഹാരി കൊല്ലുന്നതാണ് കഥ. പോട്ടര്‍ ശ്രേണിയിലെ അവസാന സിനിമ ആയിരിക്കും ഇത്.മുന്‍പ് റിലീസായ 7 സിനിമകളും പോലെ ഇതും ബോക്സ് ഓഫീസ് ഹിറ്റ് ആകാനാണ് ചാന്‍സ്.ജൂലൈ 15നു ആണ് പടം തീയേറ്ററുകളില്‍ എത്തുന്നത്.
5) ട്വിലൈറ്റ്- ബ്രേക്കിംഗ് ഡോണ്‍-1
ഒരു രക്തരക്ഷസ്സും മനുഷ്യനും തമ്മിലുള്ള പ്രണയമാണ് ഈ സിനിമയുടെ കഥ. എഡ്വേര്‍ഡ് എന്ന രക്ഷസ്സ് ബെല്ല എന്ന യുവതിയുമായി പ്രണയത്തിലാകുന്നു, അവരുടെ കല്യാണം, റെനെസ്മി എന്ന കുട്ടിയുടെ ജനനം. വോള്‍ട്യുരി എന്ന രക്ഷസ് നേതാക്കളുമായി ഉണ്ടാക്കുന്ന സംഘടനം ഒക്കെയാണ് ഈ സിനിമയില്‍ ഉള്ളത്. നവംബര്‍ 11 ആണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസം.
ഇത് കൂടാതെ അവതാര്‍-2 , മിഷന്‍ ഇമ്പോസ്സിബിള്‍-4 , പൈറെട്ട്സ് ഓഫ് കരീബിയന്‍-4 ,അണ്ടര്‍വേള്‍ഡ് -4 എന്നിവയും ഉടനെ പ്രദര്‍ശനത്തിന് എത്തും. എന്തായാലും ഹോളിവുഡ് സിനിമ പ്രാന്തന്മാരുടെ കാലം. ഞങ്ങള്‍ ഭൂതങ്ങളും ഈ കാലയളവില്‍ ഒന്ന് എന്ജോയ് ചെയ്യാന്‍ തീരുമാനിച്ചു..ഹുറേ.....