ആറ്റ് നോറ്റ് ആണ് ഒരു ഐ .പി.എല്‍ ടീമിനെ കൊച്ചിക്ക് കിട്ടിയത്. അവിടെയും വിവാദത്തിന്റെ കഥകള്‍ മാത്രം . ആദ്യം ലളിത് മോഡി ട്വിറ്റെര്‍ എന്ന കുത്തക വിളിച്ചു പറയല്‍ പ്രസ്ഥാനത്തില്‍ കൂടെ ഒരു അമിട്ട് പൊട്ടിച്ചു. അമിട്ട് മാത്രം അല്ല നമ്മള്‍ മലയാളികള്‍ ആറ്റംബോംബ് വരെ കണ്ടിട്ട് പേടിച്ചിട്ടില്ല എന്ന് പറഞ്ഞു ശശി അണ്ണന്‍ ഒരു മിസൈല്‍ അങ്ങോട്ടും വിട്ടു. അങ്ങനെ പാവകൂത്തു കഴിഞ്ഞപ്പോള്‍ ശശി ശശിയും ആയി മോഡിയുടെ മോഡി മണ്ണിലും ആയി. പാവം മോഡി ഇപ്പോള്‍ ഇന്ത്യ മഹാരാജ്യത്ത് കാലു കുത്താന്‍ പറ്റാതെ സ്വന്തം ഉല്ലാസ നൌകയില്‍ വേള്‍ഡ് ടൂറില് ആണെന്ന് ഇന്ത്യ ടുഡേ വാരിക എഴുതിയേക്കുന്നു (മലയാളികളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്ന് അവന്മാര്‍ ഒക്കെ ഒന്ന് മനസിലാക്കെട്ടെ ). അതേ സമയം ശശി അണ്ണന്‍ ഒരു കല്യാണോം കഴിച്ചു ക്രിക്കെടും കളിച്ചു നടക്കുന്നു.(മലയാളീസ് ആര്‍ റിയലീ ഗ്രേറ്റ്)
ഇത്രേം വിവാദം പോരാതെ വന്നപ്പോള്‍ ആണ് വേറൊരു മോഡി കളിയ്ക്കാന്‍ തുടങ്ങിയത്. സാക്ഷാല്‍ നരേന്ദ്ര മോഡി. പുള്ളിക്കാരന് കൊച്ചി എന്ന് കേട്ടാല്‍ അലെര്‍ജി ആയതിനാല്‍ ഗുജ്ജൂസായ നിക്ഷേപകര്‍ ടീമിന്റെ ഹോം ഗ്രൌണ്ട് ഗുജറാത്തില്‍ ആക്കണം എന്നാരുന്നു അദ്ധേഹത്തിന്റെ ആഗ്രഹം. മോഡി എന്ന പേര് കേട്ടാലെ ഇപ്പോള്‍ ചൊറിഞ്ഞു കേറുന്ന ബി.സീ.സീ.ഐ അത് മുളെലെ നുള്ളി.(തമ്പ്രാനു അടിയാന്മാരുടെ മോളില്‍ എന്തും ആകാല്ലോ). അതിന്റെ കൂടെ ആണ് അടുത്ത വിവാദം. ഇന്ധി-കമ്മണ്ടോസ് കേരള എന്ന പേര് പക്ഷെ മലയാളികള്‍ക്ക് പിടിച്ചില്ല. ഫെയിസ്ബുക്കും ഓര്‍ക്കുട്ടും മെയിലും ഒക്കെ ആയി മലയാളീസ് അങ്ങ് പ്രതിക്ഷേധിച്ചു. വല്യണ്ണന്‍മാര്‍ക്ക് നില്കക്കള്ളി ഉണ്ടായില്ല, അവര്‍ വീണ്ടും ടീമിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് തിരുത്തി. (അല്ലാ പിന്നേ മല്ലൂസിനോട് ആണോ കളി. മല്ലൂസ് കളി എത്ര കണ്ടതാ,കളിച്ചതാ,കളിപ്പിച്ചതാ). പുതിയ പേര് ആലോചിച്ചു തല പുണ്ണ്ആക്കേണ്ടി വന്നില്ല ആര്‍ക്കും. കേരള ബിവറേജസ് ഓതി കൊടുത്ത കള്ളിന്റെ പേര് തന്നെ ഇട്ടു കൊടുത്തു അവര്‍ ( ഇതില്‍ വിജയ് മല്ല്യക്ക് ഉള്ള പങ്ക് സീ.ബി.ഐ. അന്വേഷിക്കേണ്ടിയിരിക്കുന്നു) - ടസ്ക്കെര്സ്. (വേണേല്‍ കൊമ്പന്മാരെന്നോ, കുടിയന്മാരെന്നോ എന്നൊക്കെ നമുക്ക് വിളിക്കാം.എനിക്ക് തോന്നുന്നത് മലയാളികളെ കുടിയന്മാരായി മുദ്ര കുത്തി കളിയാക്കി വിടാന്‍ മോഡി പറഞ്ഞു കൊടുത്താണ് ഈ പെരെന്നാണ്, എന്നിട്ട് പുറമേ കൊമ്പന്മാര്‍ എന്ന് വിളിക്കുകേം ചെയ്യുന്നു. ഇതിനെതിരെ നമ്മള്‍ ശക്തമായി പ്രതികരിക്കെണ്ടാതുന്ണ്ട്)
അടുത്തതായി തട്ടിക്കൂട് ടീം ആണ് കൊച്ചിയുടെ, ഇവര്‍ക്ക് ടീ-20 കളിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു നമ്മള്‍ തന്നെ അവരെ ആക്ഷേപിച്ചു. രണ്ടു കളി തോറ്റതോടെ അവരെ എല്ലാരും എഴുതി തള്ളി. പിള്ളേര് വിട്ടു കൊടുത്തില്ല. ബോംബയില്‍ പോയി സാക്ഷാല്‍ ദൈവത്തിന്റെ ടീമിനെയും, ധോണി എന്ന സൊ കോള്‍ഡ് തന്ത്രശാലി പടത്തലവന്റെ ടീമിനെയും കെട്ടു കെട്ടിച്ചു. അതിനു ശേഷം നമ്മുടെ അര്‍ദ്ധ സഹോദരന്മാരായ ബംഗാളില്‍ (മാര്‍ക്സിസം കൊണ്ടും മടി കൊണ്ടും ആണ് സഹോദരര്‍ . ഹോ ഞങ്ങള്‍ ഭൂതങ്ങളുടെ നാട്ടില്‍ പോലും ഇത്ര സാമ്യങ്ങള്‍ ഉള്ള രണ്ടു പ്രദേശക്കാരില്ല. കേരളം ബംഗാള്‍ ഭായ് ഭായ് ) പോയി സാക്ഷാല്‍ എസ്.ആര്‍. കെ. യുടെ കുതിരപ്പടയാളികളെയും തോല്‍പ്പിച്ചു. ഇനി ആരെയൊക്കെ ആരിക്കും കൊമ്പന്മാര്‍ മലര്‍ത്താന്‍ പോകുന്നത്? അതോ കൊമ്പനെ വാരിക്കുഴിയില്‍ ആരേലും വീഴുത്തുമോ?.
പറയാതെ വയ്യാ,ജയവര്‍ധനയുടെ കാപ്ടന്‍സി ഉഗ്രന്‍. ബോളിംഗ് ചെയ്ന്ജും, ബാറ്റിംഗ് ലൈന്‍ അപ്പില്‍ വരുത്തുന്ന മാറ്റവും കിടിലന്‍. കോച്ച് ലോസന്റെ തന്ത്രങ്ങള്‍ ആരിക്കും കൊച്ചിയുടെ ഈ ഉണര്‍വിന്റെ പിന്നില്‍. എന്തായാലും കാത്തിരുന്നു കാണാം.
വാല്‍ക്കഷണം - ലാലേട്ടന്‍ പറഞ്ഞ പോലെ "മോനെ ദിനേശാ ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കയറ്റി കളിക്കല്ലേ". സഹിച്ചും ക്ഷമിച്ചും കൊണ്ടും കൊടുത്തും ആണ് ഇവിടം വരെ എത്തിയത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ഗോപുമോനും ബ്രെണ്ടന്‍ അണ്ണനും, മുരളി അണ്ണാച്ചിയും, ഹോഡ്ജ് സായിപ്പും രണ്ടും കല്പിച്ചു ആണ്. അങ്കം മുറുകട്ടെ,കൊച്ചി തകര്‍ക്കട്ടെ... ഭൂതങ്ങളുടെ സപ്പോര്‍ട്ട് ഞങ്ങള്‍ കൊച്ചിക്ക് കൊടുക്കുന്നു.. ഭൂതങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി ഞങ്ങള്‍ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയെ ആണ് കൊച്ചിയുടെ കൂടെ അയക്കുന്നത്. ആരേലും അങ്ങേരെ കാണുവാണേല്‍ ടസ്ക്കര്‍ അടിച്ചു പൂസായി കിടക്കരുതെന്നു പറഞ്ഞേരെ.

No comments:
Post a Comment