Saturday, 30 April 2011

ലീല - സംവിധാനം രഞ്ജിത്ത്

            ഭൂത പ്രേത പിശാചുക്കള്‍ക്ക് വളരെ അധികം ഡിമാണ്ട് ഉള്ളതാണ് മലയാള സിനിമാ രംഗം. ഞങ്ങളെ ഇത്ര അധികം പ്രോത്സാഹിപ്പിക്കുന്ന വേറെ ഒരു ഭാഷയുമില്ല. അതിഭയങ്കരന്മാരായ മാന്ത്രികരെ കൊട്ടാരക്കര,തിലകന്‍, രാജന്‍.പി.ദേവ് എന്നിവരൊക്കെ അഭിനയിച്ചു വിജയിപ്പിച്ചിട്ടുമുണ്ട്. ഒടുവിലായി വിനയന്‍ സാറിന്‍റെ യക്ഷിയും ഞാനും ആണ് വെളിച്ചം കണ്ടത്. പ്രേക്ഷകര്‍ ഉടന്‍ തന്നെ അതിനെ പെട്ടിയിലടച്ചു എങ്കിലും, ഞങ്ങടെ കൂട്ടത്തില്‍ ഒരു പുതിയ യക്ഷിയെ കിട്ടി. മലയാള സിനിമയില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ വന്നാല്‍ ഞങ്ങള്‍ ഭൂതങ്ങള്‍ക്ക് ഭയങ്കര താല്പര്യമാണ്, കാരണം ഞങ്ങടെ മാര്‍കെറ്റ് ഇടിയാന്‍ വല്ല ചാന്‍സും ഉണ്ടോ എന്ന് നോക്കണമെല്ലോ.

           അങ്ങനെ ഇരിക്കുമ്പോള്‍ ആണ് സംവിധായകന്‍ രഞ്ജിത് ഒരു വിപ്ലവവും കൊണ്ട് വരുന്നത്. ഉണ്ണി.ആര്‍ എന്ന കഥാകൃത്തിന്റെ ലീല എന്ന കഥ രണ്ജിത്തിനു സിനിമ ആക്കണമത്രെ .'ഇതില്‍ എന്ത് വിപ്ലവം ആണ് ഉള്ളത്,ഭൂതങ്ങള്‍കും വട്ടുണ്ടോ' - എന്നായിരിക്കും പ്രേക്ഷകര്‍ എന്നോട് ചോദിക്കുക. ഈ ചോദ്യത്തിന് ഉത്തരം തരുന്നതിനു മുന്നേ ലീല എന്ന കഥയെക്കുറിച്ച് അറിയണം. നോവലിന്‍റെ പേര് അതിലെ നായികയുടെ പേര് തന്നെ ആണ്, നായകന്‍ ആണ് കുട്ടിയപ്പന്‍.

           കോട്ടയത്തെ കറതീര്‍ന്ന ഒരു അച്ചായന്‍ ആണ് കുട്ടിയപ്പന്‍. പേരില്‍ ഒരു കുട്ടി ഉണ്ടെങ്കിലും അപ്പന്‍റെ ആഗ്രഹങ്ങള്‍ ഒക്കെ മാനത്തിനും മീതെ ആണ്. വളരെ അധികം വിചിത്ര സ്വഭാവം ആണ് അപ്പനുള്ളത്. ഈ നോവല്‍ അപ്പന്‍റെ ഒരു യാത്രയെ , മൂന്നാമന്‍റെ  വീക്ഷണത്തിലൂടെ പറയുന്നതായാണ്. കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍,തുമ്പിക്കയ്യോട്  നഗ്നയായ പെണ്ണിനെ ചേര്‍ത്ത് നിര്‍ത്തി രതിയില്‍ ഏര്‍പ്പെടണം എന്നതാണ് കുട്ടിയപ്പന്‍റെ  ആഗ്രഹം. ഇത് സാധിക്കാന്‍ അപ്പന്‍ ദേശ ദേശാന്തരം അലഞ്ഞു തിരിയുന്നതാണ് കഥ.അവസാനം വയനാട്ടില്‍ നിന്ന് അപ്പന്‍ ഒരു പെണ്ണിനെ കണ്ടെത്തി, അവളാണ് ലീല. സ്വന്തം പിതാവിനാല്‍ അപമാനിക്കപെട്ട അവള്‍ കുട്ടിയപ്പന്‍റെ ആഗ്രഹ നിര്‍വൃതിക്കായി സമ്മതം മൂളുന്നു. അങ്ങനെ തന്‍റെ ആഗ്രഹം പോലെ കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ത്ത് നിര്‍ത്തി രതിസുഖം അനുഭവിക്കുന്നു..

           ഹായ്‌ ഹായ്‌. എന്ത് നല്ല കഥ. ഇത് സിനിമയാക്കാന്‍ ശ്രമിക്കുന്ന രഞ്ജിത്തിനു ഭാവുകങ്ങള്‍ നേരുന്നു. ഇതിലെ നായകനായി മോഹന്‍ലാലിനെ ആണ് ഉദ്ദേശിച്ചിരുന്നത്. ലാല്‍ വിസമ്മതം അറിയിച്ചു - സ്ത്രീലംബടനായ കഥാപാത്രത്തെ ചെയ്താല്‍ തന്‍റെ ഇമേജിന് കോട്ടം തട്ടും പോലും. പലരും ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഈ കഥാപാത്രത്തെ രഞ്ജിത്തിന്‍റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന്‍ ആണ് ചെയ്യുന്നത്. നായികയായി മംമ്ത മോഹന്‍ദാസും. കഥാപാത്രത്തിന്‍റെ പൂര്‍ണതക്കായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മംമ്ത തയ്യാറുമാണ്. ( ഏതോ ഒരു അഭിമുഖത്തില്‍ മംമ്ത ഇനി ഗ്ലാമര്‍ വേഷം ചെയ്യില്ല എന്ന് പറഞ്ഞിരുന്നു - ലങ്കാ ദഹനത്തിന് ശേഷമാരുന്നു ഈ അഭിമുഖം). പിന്നാമ്പുറത്തെ സംസാരം മംമ്ത പൂര്‍ണ നഗ്നയാവാന്‍ തയ്യാറാണ് എന്നാണ്. അങ്ങനെ ആണേല്‍ എന്‍റെ പള്ളി, കേറ്റ് വിന്സിലെറ്റ് എന്ന മാദക തിടമ്പിനു ശേഷം മലയാളികള്‍ക്ക് അര്‍മാദിക്കാന്‍ പുതിയൊരു സംഭവം കൂടി ആയി.

          നോവലിന്‍റെ അന്ത്യഭാഗം ഇങ്ങനെ - "പരിണാമ ദശയിലെ വിചിത്രമായ ഒരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍, പിന്നില്‍ നഗ്നയായ ലീല, അതിനു പിന്നില്‍ ഭൂമിയിലെ ഏറ്റവും വല്യ മൃഗം. നടക്കുന്നതിനിടയില്‍ പെട്ടന്നാണ് ലീല തിരിഞ്ഞു നിന്നത്.ഒരു നിമിഷത്തിന്‍റെ അര്‍ദ്ധമാത്രയില്‍ തന്‍റെ ഇണയെ ചേര്‍ത്തു പിടിക്കുമ്പോലെ ഒരു കൈ ലീലയെ ചുറ്റി നിന്നു.അത് ആകാശത്തേക്ക് അവളെ ഉയര്‍ത്തിയിട്ടു കൊമ്പിന്‍റെ മൂര്‍ച്ചയില്‍ രാകിയെടുത്തു. പിന്നെ കാലുകള്‍ക്ക് ഇടയിലേക്ക് കിടത്തിയിട്ട് ഇരുട്ടിന്‍റെ അഹങ്കാരം പൂണ്ട ആ വല്യ ജീവി  ഉപരിസുരതത്തിനെന്ന പോലെ  ലീലയിലെക്ക് തന്‍റെ ഭാരത്തെ ഇറക്കി വെച്ചു"

          ഇത് അഭിനയിക്കാന്‍ പോയാല്‍ നഗ്നത മാത്രമല്ല കാണിക്കേണ്ടത്,സുരതവും കാണിക്കേണ്ടി വരും. അതോടെ മലയാളികള്‍ എല്ലാരും ന്യൂ യോര്‍കില്‍ പോയി പടം കാണേണ്ടി വരും. അവിടെ ഇപ്പോള്‍ പൊതു നിരത്തില്‍ പോലും വേണേല്‍ ബ്ലൂ ഫിലിം കാണാമത്രെ..എന്‍റെ ഭൂതക്കുഴി മുത്തപ്പാ, ഈ ക്ലൈമാക്സ്‌ അതേ പോലെ തന്നെ സിനിമയില്‍ എടുക്കാന്‍ രണ്ജിത്തിനു തോന്നിപ്പിക്കേണമേ.

വാല്‍ക്കഷണം: കഥാപാത്രത്തിന്‍റെ പൂര്‍ണതക്കായി നഗ്ന ആകുവല്ല, തന്‍റെ റോള്‍ അഭിനയിച്ചു ഫലിപ്പിക്കുക ആണ് ചെയ്യണ്ടത്. ഇങ്ങനെ പൂര്‍ണതെയ്ക്ക് പോയാല്‍ ഈ പടം ഹാര്‍ഡ്കോഡ് ട്രിപ്പിള്‍ - X, ആകും. പെണ്ണ് പട്ടിയോടും, കുതിരയുമായും സുരതം നടത്തുന്നത് ഈ ഭൂതം കണ്ടിട്ടുണ്ട്, ആനയുമായി ഈ സിനിമേല്‍ സുരതം നടതുവാണേല്‍, ഭൂതക്കുഴി മുത്തപ്പനാനെ, ഞാന്‍ അത് മിസ്സ്‌ ചെയ്യില്ല.

Thursday, 28 April 2011

കൃഷ്ണനും രാധയും എന്ന സിനിമ

     സില്‍സില എന്ന ഒറ്റ പാട്ടുകൊണ്ട് തന്നെ മലയാളം, മലയാളി , കൂതറ എന്നീ വാക്കുക്കള്‍ ഇന്ത്യ മുഴുവനും, പിന്നെ മലയാളികള്‍ കാണപ്പെടുന്ന സ്ഥലങ്ങളിലും എല്ലാം ഹിറ്റ് ആയി. മലയാളികളാല്‍ തേജോവധം ചെയ്യപെട്ട ഹരികുമാര്‍ ഇന്ന് സിനിമേലും കേറി. ഇത്രേം പുകില്‍ ഒക്കെ ഉണ്ടായപ്പോള്‍ സില്‍സില കേരളത്തിന്‍റെ ദേശീയ ഗാനം ആക്കണം എന്നൊരു അഭിപ്രായം ഞാന്‍ സര്‍ക്കാരിനോട് പറഞ്ഞതാ. കേരളത്തില്‍ ഭൂതത്തിനെന്തിനാ കാര്യം എന്ന് ചോദിച്ചു  രാഷ്ട്രീയക്കാര്‍ എല്ലാരും കൂടെ  ആട്ടി ഇറക്കി ഈ പാവം ഭൂതത്തെ. ഭൂതത്തിനെ ഒക്കെ ആകുമ്പോള്‍ എന്തും ചെയ്യാമെല്ലോ, സമരം ചെയ്യാനും, ചോദിക്കാനും ഒന്നും ഭൂത യുണിയന്‍ ഇല്ലാത്തതു രാഷ്ട്രീയക്കാരുടെ ഭാഗ്യം. അയ്യോ എന്‍റെ കാര്യം അവിടെ നില്കെട്ട്, ഞാന്‍ പറഞ്ഞു വന്നത് കൂതറക്കാര്യങ്ങള്‍  ആണെല്ലോ. അങ്ങനെ ഹരിശങ്കര്‍ സിനിമേല്‍ കേറി എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ച ഒരു പണ്ഡിതന്‍, തനിക്കും സിനിമേല്‍ കേറണം എന്ന് പറഞ്ഞു പുകിലുണ്ടാക്കി.ഹരിശങ്കറിനെ മനസ്സില്‍ ധ്യാനിച്ച് പന്ധിതനും ഇറക്കി ഒന്നല്ല, രണ്ടു പാട്ടുകള്‍.

     രാത്രി ശിവരാത്രി എന്ന പാട്ടിനു ആള്‍ക്കാര്‍ യുട്യൂബില്‍ ഇട്ടേക്കുന്ന തെറികള്‍ വായിച്ചാല്‍ ആര്‍ക്കു വേണേലും തെറിയില്‍ പാണ്ഡിത്യം നേടാം. അതിനു കൂട്ടായി പന്ധിതന്‍റെ  തന്നെ അംഗനവാടിയിലെ  ടീച്ചറെ എന്ന പാട്ടും (തെറിയഭിഷേകവും) യുട്യൂബില്‍ തന്നെ ഉണ്ട്. രണ്ടു പരക്കൂതറ പാട്ടുകള്‍ എടുത്തു കാത്തിരുന്നിട്ടും ആരും നമ്മുടെ പണ്ഡിതനെ സിനിമയിലേക്ക് ക്ഷണിച്ചില്ല.(കേരള ദേശീയ ഗാനത്തിന് വേണ്ടി മത്സരിക്കാന്‍ അങ്ങനെ രണ്ടു പാട്ടുകള്‍ കൂടെ ആയി). ഇനിയും പ്രൊഡ്യൂസര്‍സിനെ കാത്തിരുന്നാല്‍ തന്‍റെ രാത്രികള്‍ കാളരാത്രി ആകും എന്ന് മനസിലാക്കിയ ആ പണ്ഡിതന്‍ ഒരു വലിയ കടും കൈ പ്രവര്‍ത്തിച്ചു. സ്വന്തമായി ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. സിനിമയുടെ പേര് - കൃഷ്ണനും രാധയും. കഥ, സംഭാഷണം, ഗാനങ്ങള്‍, ആലാപനം‌, നിര്‍മാണം, സംവിധാനം, വിതരണം, അഭിനയം എന്ന് വേണ്ട അതില്‍ അഭിനയിക്കുന്ന പെണ്‍പിള്ളേരുടെ ദേഹത്ത് വരെ കൈ വെച്ചു ഈ കശ്മല പണ്ഡിതന്‍. യൂ-ട്യുബില്‍ അല്ലാതെ വേറെ എങ്ങും സന്തോഷവാനായ പണ്ഡിതനെ ആരും കണ്ടിട്ടില്ല. അങ്ങനെ ഇരിക്കെ സ്പയ്ഡര്‍ നെറ്റ്  ന്യൂസ്‌(ചിലന്തിവല) എന്ന വാട്ടര്‍ മാര്‍ക്കോട് കൂടെ ഒരു പുതിയ വീഡിയോ കൂടെ ഇറങ്ങി യൂ ട്യുബില്‍ . പണ്ഡിതനും ആയി ഒരു എക്സ്ക്ലുസീവ്  ഇന്‍റെര്‍വ്യൂ. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ ഇവിടെ അവതരിപ്പിക്കാം.

       മൂന്നു ഭാഷകളില്‍ ആണ്  കൃഷ്ണനും രാധയും റിലീസ്‌ ആകുന്നത്. ചിലന്തികളുടെ അഭിപ്രായത്തില്‍ പണ്ഡിതന്‍റെ പാട്ടുകള്‍ വിവാദം ഉണ്ടാക്കുന്നവയാണ്. അവര്‍ നിരത്തുന്ന വാദങ്ങള്‍ ഇവയൊക്കെയാണ് - സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നു, സിനിമയുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നു.അത് കൂടാതെ പാട്ടിലെ അംഗവിക്ഷേപങ്ങളും അനാവശ്യമായ കയ്യേറ്റങ്ങളും ആണ് ഈ പാട്ടിനെ ചൂടന്‍ ചര്‍ച്ചയാക്കിയിട്ടുള്ളത്. നിഷ്പക്ഷനായ ഭൂതം എന്ന നിലക്ക് ഞാന്‍ ഒന്ന് ചോദിക്കെട്ടെ- എത്ര സിനിമകളില്‍  ലാലേട്ടന്‍ മക്കളുടെ പ്രായം ഉള്ള പെണ്ണുങ്ങടെ കൂടെ അര്‍മാദിക്കുന്നു, മമ്മൂട്ടി കോച്ചിപ്പുടി കളിച്ചു പെണ്‍ പിള്ളേരുടെ മോളില്‍ വീഴുന്നു. എന്നിട്ടും എന്തെ ഇവര്‍ ചെയ്യുന്നത് അനാശാസ്യവും മുതലെടുപ്പും ആകാത്തത്? മിസ്റ്റെര്‍ പണ്ഡിറ്റ്‌... ഈ ആരോപണങ്ങള്‍ ഒക്കെ താങ്കളെ ഒതുക്കാന്‍ വേണ്ടി ആണ്. താങ്കളെ പോലെ സൌന്ദര്യവും, അഭിനയശേഷിയും, സംഗതികള്‍ എല്ലാം വിരിഞ്ഞു നിക്കുന്ന ഗാനങ്ങള്‍ പാടാന്‍ കഴിവുള്ള ഒരാള്‍ ഫിലിം ഇന്‍ഡെസ്ട്രിയില്‍ വന്നാല്‍ പലരുടെയും സ്റ്റാര്‍ വാല്യൂ ഇടിയും, അങ്ങനെ വരാതിരിക്കാന്‍ വേണ്ടി മാത്രം ആണ് അവര്‍ താങ്കളെ ഒതുക്കുന്നത്‌. തളരരുത് എന്നെ ഈ ഭൂതത്തിന് പറയുവാന്‍ ഒള്ളൂ.


      താങ്കള്‍ ചിലന്തിവലക്കാര്‍ക്ക് കൊടുത്ത അഭിമുഖത്തിന്‍റെ ഏതാനും വാക്കുകള്‍ ഇതാ - "സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതായി പറയുന്നതൊന്നും മനപ്പൂര്‍വം അല്ല.അങ്ങനെ സംഭിക്കുവാണേല്‍ ആത്മാര്‍ഥമായി ആളുകള്‍ വിമര്‍ശിക്കും. വിമര്‍ശനം രണ്ടു തരം ഉണ്ട്. ഒന്ന് എങ്ങനെയേലും ഇവന്‍ നശിക്കട്ടെ, ഇവന്‍ നന്നാവരുത്, കാരണം ഇങ്ങനെ പ്രതിഭ ഉള്ള ആളുകള്‍ വന്നാല്‍ ബാക്കിയുള്ളവര്‍ കഷ്ടപെടും എന്ന രീതി വരാം. എന്നാല്‍ ആത്മാര്‍ഥതയോടെ പറയുന്നവയാണേല്‍ ഞാന്‍ അത് കണക്കിലെടുക്കാം. ആ രണ്ടു പാട്ട് തീയേറ്റര്‍  വെര്‍ഷന്‍ അല്ല, ഞങ്ങള്‍ക്ക് മോഡല്‍സിനെ കിട്ടുവാന്‍ വേണ്ടി ഞാന്‍ ഇട്ടതാണ്. അതില്‍ ഒരുപാട് വര്‍ക്ക്‌ ഇനിയും ബാക്കി ഉണ്ട്. അപ്പോള്‍ ഞാന്‍ പറഞ്ഞപോലെ ആ വിമര്‍ശനങ്ങളെ ഒന്നുകൂടെ, ഞാന്‍ പറഞ്ഞല്ലോ ഇപ്പോള്‍ അതിനെനിക്കു സമയം ഇല്ല, ഇപ്പോള്‍ ഷൂട്ടിംഗ് ഇട്ടിട്ട് വരുവാണ്, സോങ്ങ് വര്‍ക്ക്സ് ഒക്കെ ബാക്കി ഉണ്ട്, മെയ്‌ 1st റിലീസ്‌ ആണ്. അപ്പോള്‍ പറഞ്ഞപോലെ ഞാന്‍ വീണ്ടും ഒന്ന് കണ്ടുനോക്കിട്ട് മാറ്റാം, അങ്ങനെ വല്ലോം സംഭവിച്ചിട്ടുണ്ടെകില്‍ അത് അബദ്ധം പറ്റിയതാണ് കാരണം ഇത് ഡയറക്റ്റ് ചെയ്തതും അഭിനയിച്ചതും ഞാന്‍ തന്നെ ആണ്"




     എന്‍റെ പൊന്ന് പണ്ഡിതാ ഇത്രേം കേട്ടപ്പോള്‍ തന്നെ എന്‍റെ ഗ്യാസ് തീര്‍ന്നു. നിങ്ങള്‍ പറഞ്ഞത് സത്യം മാത്രമാണ്, നിങ്ങളെ പോലെ പ്രതിഭ ഉള്ളയൊരാള്‍ കാരണം ബാക്കി എല്ലാരും കഷ്ടപ്പെട്ടത് തന്നെ. നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോകണം, ഈ ബാക്കിയുള്ളവര്‍ ഒക്കെ വെറും കണ്‍ഡ്രികളായ  അസൂയാലുക്കള്‍ ആണ്, അവര്‍ നിങ്ങളെ കുറിച്ച് പറയുന്നതൊന്നും കേട്ട് തളരരുത്. എന്തായാലും മെയ്‌ ഒന്നിന് റിലീസ് ഉണ്ടല്ലോ, അത് കഴിഞ്ഞു ഇവറ്റകളെയൊക്കെ ഒരു പാഠം പഠിപ്പിക്കണം. ഈ ഭൂതം ഉണ്ട് താങ്കളുടെ കൂട്ടിന്. അസൂയാലുക്കള്ക് ഉള്ള ശിക്ഷയായി രാത്രി ശുഭരാത്രി എന്ന പാട്ട് ഇരുപത്തിനാല് മണിക്കൂറും അവരെ കേള്‍പ്പിക്കണം. മരണം പോലും അതില്‍ കുറഞ്ഞ ശിക്ഷയെ ആവുകയൊള്ളൂ . ഇതിനായി  ടേപ്പ് റിക്കൊടെര്‍  ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം.

       ഈ ഡയറക്റ്റ് ചെയ്യലും അഭിനയിക്കലും ഒരുമിച്ചു കൊണ്ടുപോകുന്നവരുടെ ഇടയില്‍ താങ്കള്‍ തന്നെ ആണ് ഭേദം. ചിമ്പുവും, സുഹാസിനിയും ഒക്കെ ഇനി താങ്കളെ ഗുരുവാക്കേണ്ടി വരും. എന്തായാലും മെയ്‌ ഒന്നിനേക്കുള്ള കുറെ ടിക്കറ്റ്‌ എനിക്ക് അയച്ചു തരണം. കുറെ മനുഷ്യരേം കൂട്ടികൊണ്ട് പോയി ഒന്ന് ചിരിച്ചു അര്‍മാദിക്കണം എന്നുണ്ട്, ഇനിയും ഇതുപോലെ ഉള്ള മഹത് സംരംഭങ്ങളുമായി ഇറങ്ങാന്‍ ഇതൊരു പ്രചോദനം ആകും എന്ന് കരുതിക്കൊണ്ട് നിര്‍ത്തുന്നു.


വാല്‍ക്കഷണം: ഷക്കീലയുടെ ഫാന്‍സ്‌ ഇപ്പോള്‍ ആഹ്ലാദത്തില്‍ ആണ്. വല്യ കാശുചിലവില്ലാതെ ഒരു (എ) പടം കാണാന്‍ കിട്ടിയ ചാന്‍സ് അവര്‍ കളയില്ല എന്ന് ഫാന്‍സ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ വാസ്കോ, സെക്രട്ടറി പടക്കം ബഷീര്‍, ട്രേഷറര്‍ മുള്ളന്‍ ചന്ദ്രപ്പന്‍ എന്നിവര്‍ സന്തോഷപൂര്‍വ്വം അറിയിച്ചു. താന്‍ അഭിനയം നിര്‍ത്തിയതോടെ അന്യം നിന്ന് പോയ (എ) പടങ്ങള്‍ക്ക് ഒരു പുതു ശ്വാസം നല്‍കുന്ന ഈ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടിരിക്കും എന്ന് ഷക്കീല ചേച്ചിയും അറിയിച്ചിരിക്കുന്നു. 

Wednesday, 27 April 2011

പെന്‍വാണിഭവും അവിഹിത ബന്ധവും

     ഇന്ത്യ മഹാരാജ്യത്ത് ഏറ്റവും എളുപ്പന്നു കിട്ടുന്ന രണ്ടു വസ്തുക്കളാണ് പെണ്ണും മദ്യവും. ( ഫെമിനിസ്റ്റുകള്‍ ഈ ഭൂതത്തോടെ ക്ഷമിക്കുക, ഏറ്റവും അധികം വ്യാപാരം നടക്കുന്നത് ഈ രണ്ടു മേഖലകളില്‍ ആണ്, അതുകൊണ്ട് മാത്രമാണ് പെണ്ണിനെ ഒരു വസ്തു എന്ന് ഞാന്‍ അഭിസംഭോധനം ചെയ്തത്). വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് പറയുകയേ വേണ്ട, കാശിനു വേണ്ടി എന്തും ചെയ്യുന്ന പെണ്ണുങ്ങള്‍ ഉണ്ടവിടെ. നമ്മുടെ കൊച്ചു കേരളം വരുന്ന തെക്കേ ഇന്ത്യയില്‍ പുഷ്ടിപെട്ടു വരുന്ന ഒരു വ്യവസായം ആണ് ഈ ഇമ്മോറല്‍ ട്രാഫിക്‌. അടുത്തയിടെ ഒരു പ്രമുഖ മലയാള ചാനല്‍ ഒളി ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്ത 8 മിനിറ്റ് ദൈര്‍ഖ്യം വരുന്ന ഒരു പരിപാടി കണ്ടപ്പോള്‍ ഈ ഭൂതം ശരിക്കും ഞെട്ടി പോയി. മൈസൂര്‍ മുതല്‍ ബംഗലൂരു വരെ വല്യ ഒരു കൂട്ടിക്കൊടുപ്പു മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് അവര്‍ കണ്ടെത്തി.ഈ മാഫിയക്ക് ഒത്താശ പാടാന്‍ പോലീസും കൂട്ട്. അത് കൂടാതെ തെക്കേ ഇന്ത്യയിലെ ഹോട്ട് ഫേവറിട്ടുകള്‍ മലയാളി പെണ്‍പിള്ളേര്‍  ആണ് പോലും. തമിഴനും,തെലുങ്കനും,കന്നടിഗക്കും കാമം ഉണര്‍ത്താന്‍ മലയാളി പെണ്‍കൊടികള്‍  വേണമത്രേ. ടെലിവിഷന്‍-ഇല്‍ സംപ്രേഷണം ചെയ്ത പരിപാടി നിഷ്പക്ഷനായ ഈ ഭൂതം നിങ്ങള്‍ക്ക് വിവരിച്ചു തരാം.

     ബംഗലൂരു കേന്ദ്രികരിച്ച് പെണ്‍വാണിഭം നടക്കുന്നു എന്ന് കേട്ടാണ് ഈ റിപ്പോര്‍ട്ടര്‍-മാര്‍ ഒരു ക്വാളിസില്‍ അങ്ങോട്ടെക്ക് വെച്ച് പിടിച്ചത്. വഴിയില്‍ ഒന്ന് രണ്ട് ചെറിയ പെട്ടിക്കടയില്‍ ആവശ്യം പറഞ്ഞപ്പോള്‍ അവര്‍ സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ലോഡ്ജ്ന്‍റെ വിലാസം കൊടുത്തു. അവിടെ എത്തി ഉടമയോട് കാര്യം പറഞ്ഞു  - "നല്ല മലയാളി പെണ്‍പിള്ളേര്‍ വേണം, കാശൊരു പ്രശ്നമല്ല ". തന്‍റെ കസ്റ്റമേഴ്സ് പ്രശ്നക്കാര്‍ അല്ല എന്ന് ഉറപ്പിച്ച ശേഷം മാത്രം ആണ് ഉടമ സമ്മതിച്ചത് (പ്രശ്നം ഉണ്ടാക്കാന്‍ വന്നാല്‍ തല്ല് കൊടുക്കാന്‍ വേണ്ടി നാല് തടിയന്മാര്‍ പുറത്ത് കാത്തു നില്‍പ്പുണ്ട്). അതിനു ശേഷം പുറത്തു നിന്ന് പൂട്ടിയ ഒരു മുറിയിലേക്ക് അവര്‍ ആനയിക്കപ്പെട്ടു.

     അകത്തു ഒരു കട്ടിലില്‍ താടിക്ക് കയ്യും കൊടുത്തു ഒരു മലയാളി പെണ്ണ്. അവളോട് ഒരു മിനിറ്റ് സംസാരിക്കാന്‍ ഉടമ സമ്മതിച്ചു. അവള്‍ടെ കഥ ഞെട്ടിക്കുന്നതാരുന്നു. നഴ്സിംഗ് പഠിക്കാന്‍  ബംഗലൂരു വന്നതായിരുന്നു അവള്‍. അധികം വൈകാതെ കൂടെ പഠിക്കുന്ന ഒരു ചെക്കനുമായി പ്രേമം ആയി.അത് വളര്‍ന്നു ശാരീരിക ബന്ധം വരെ എത്തി.പാവം പെണ്ണിന് മനസിലായില്ല അവന്‍ അവളെ ചതിക്കുകയായിരുന്നു എന്ന്. 

     പെണ്‍വാണിഭത്തിലെ ഏറ്റവും താഴെ ഉള്ള കണ്ണി ആയിരുന്നു അവന്‍. പെണ്ണുങ്ങളെ വളച്ചു മാഫിയക്ക് എത്തിച്ചു കൊടുക്കുന്ന പണിയാണ് അവന്‍ ചെയ്യുന്നത്. അങ്ങനെ ആ പാവം പെണ്ണ് ഒരു വില്പന വസ്തു ആയി മാറി. ആദ്യമൊക്കെ അവള്‍ക്ക് ലൈംഗിക ബന്ധം അറപ്പായിരുന്നു.പക്ഷെ ഇപ്പോള്‍ ദിവസവും കുറഞ്ഞത്‌ 4 നേരം എങ്കിലും അവള്‍ക്ക് ഉടുതുണി അഴിച്ചേ പറ്റു.

     മേല്പറഞ്ഞ കുട്ടി ജീവിതത്തില്‍ വഞ്ചിക്കപ്പെടുകയായിരുന്നു. അവള്‍ നിലയില്ലാ കയത്തില്‍ വീണു പോയി,കരയ്ക്ക് അടുക്കാന്‍ പറ്റാത്ത വിധത്തിലുമായി. ഈ സംഭവം ഒരു ഞെട്ടല്‍ ആയി തോന്നുന്നു എങ്കില്‍ അടുത്തത് കൂടെ കേട്ട് നോക്ക്.

     മേല്‍പ്പറഞ്ഞ കുട്ടിക്ക് വൃത്തിയില്ല, കുറച്ചൂടെ അവയവ പുഷ്ടി ഉള്ള മലയാളി പെണ്ണിനെ കിട്ടുമോ എന്ന് നമ്മുടെ റിപ്പോര്‍ട്ടര്‍ തിരക്കി. കാശ് കൂട്ടി കൊടുത്താല്‍ ഒപ്പിച്ചു കൊടുക്കാന്‍ ഉടമയും റെഡി. ഉടന്‍തന്നെ രണ്ട് ബൈക്കുകള്‍ അവിടെ നിന്നും പുറപ്പെട്ടു. പത്തു മിനിട്ടിനു ശേഷം രണ്ട് പെണ്‍പിള്ളേരേം കൊണ്ട് ആ തടിയന്മാര്‍ തിരിച്ചെത്തി. നല്ല ഐശ്വര്യവും, അവയവ ഭംഗിയും ഉള്ള പിള്ളേര്‍. ഇവരെ തടിയന്മാര്‍ കോളേജില്‍ പോയി വിളിച്ചു കൊണ്ട് വരികയായിരുന്നു. അച്ഛനും അമ്മേം കൊടുക്കുന്ന പോക്കറ്റ് മണി അടിച്ചു പൊളിക്കാന്‍ തികയാത്ത വന്നപ്പോള്‍ ശരീരം വിറ്റ് കാശുണ്ടാക്കുന്നു. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ഷോട്ടിനു (രണ്ടാമത്തെ ഓപ്ഷന്‍ എടുക്കുവാണേല്‍ അസാമാന്യ കണ്ട്രോള്‍ വേണം ) ആണ് ഇവരുടെ റേറ്റ്. ഒരു മണിക്കൂര്‍ കൊണ്ട് അയ്യായിരം രൂപ ഉണ്ടാക്കാന്‍ പറ്റും, ഈ കാലത്ത് ചാരിത്ര്യത്തിനു കല്യാണ മാര്‍ക്കറ്റില്‍ വല്യ വില ഇല്ല എന്നാണ് ഇവരുടെ വാദം.

     ഞങ്ങള്‍ ഭൂതങ്ങളുടെ നിയമം വെച്ചായിരുന്നു  ഇവരെ ശിക്ഷിക്കെണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നേല്‍ ഇവരെ ഉടുതുണി അഴിച്ചു പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആജീവനാന്ത തടവുകാരുടെ ഇടയിലേക്ക് അയച്ചേനേം. ദാഹിച്ചു വലഞ്ഞ്  ഇരിക്കുന്നവര്‍ക്ക് ഒരു ബോട്ടില്‍ വെള്ളം പോലെ ആകുമായിരുന്നു ഈ പ്രവര്‍ത്തി. അങ്ങനെ വല്ലോം സംഭവിച്ചാല്‍ ആദ്യം അറിയണ്ടത് ആ പെണ്ണിന്‍റെ ബാക്കി എന്തെങ്കിലും  ജയിലില്‍ നിന്ന് കിട്ടിയോ എന്നാണ്. ബാക്കി  ഉണ്ടെങ്കില്‍ അവള്‍ ഇനി ജന്മത് ഒരുത്തന്‍റെ മുന്നിലും തുണി ഉരിയാന്‍ ധൈര്യപെടുകയില്ല. ഇതില്‍ നല്ലൊരു ശിക്ഷ അവക്ക് കിട്ടാനും ഇല്ല.

ഇത് വരെ പറഞ്ഞത് പെണ്‍വാണിഭത്തിന്‍റെ കഥയാണ്. ഈ കഥ നടക്കുമ്പോള്‍ ഇതിനു സമാന്തരം ആയി വേറൊരു കൂട്ടര്‍ ഉണ്ട്- അവിഹിത ബന്ധങ്ങള്‍.ഒരു സാമ്പിള്‍ പറഞ്ഞാല്‍ പ്രാഞ്ചിയെട്ടന്‍ സിനിമായുടെ അവസാനം പുണ്യാളന്‍ പ്രാഞ്ചിക്ക് കാണിച്ചു കൊടുക്കുന്ന കാഴ്ച. കെട്ടിയോനും കെട്ടിയോളും പിന്നെ അവരുടെ കാമുകരും. ചെന്നൈ ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രമല്ല, നമ്മുടെ കൊച്ചിയില്‍ പോലും ഈ ജാതി ആള്‍ക്കാര്‍ സുലഭം ആണ്. കാശുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന ആണുങ്ങള്‍ അതിന്‍റെ ഇടയില്‍ ജീവിക്കാന്‍ മറന്നു പോകുന്നു, സ്നേഹം കിട്ടാന്‍ വെമ്പുന്ന പെണ്‍മനസ്സുകള്‍ അയല്‍വാസിയുടെയും  കൂടെ പോകുന്നു. മെട്രോ നഗരങ്ങളില്‍ ആണ് ഇത് കൂടുതലായും കാണുന്നതെങ്കിലും കുഗ്രാമങ്ങളിലും ഈ പതിവ് കണ്ടു വരുന്നു. ഒരു ഗ്രാമത്തില്‍ ഈ ഭൂതം അലഞ്ഞു തിരിഞ്ഞപ്പോള്‍ കണ്ട ഒരു കഥ പറയാം.

     തമ്പാന്‍ ചേട്ടന്‍റെ കുടുംബത്തില്‍ ഭാര്യ ഗീതയും പതിനാലും എട്ടും പ്രായമുള്ള രണ്ട് പെണ്‍കിടാങ്ങളും. തമ്പാന്‍ ചേട്ടന്‍ ഒരു ഗള്‍ഫനാണ്‌. ആവശ്യത്തിനു പണം സമ്പാദിച്ചു നാട്ടിലേക്ക് അയച്ചു കൊടുക്കാറുമുണ്ട്. ചേട്ടന്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറൊള്ളൂ, രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചു വിടാന്‍ എന്തേലും കരുതാന്‍ ആണ് പുള്ളിക്കാരന്‍ പ്രയത്നിച്ചു കൊണ്ട് ഇരുന്നേ. ഗീതയ്ക്കു പതിനെട്ടു വയസ് ഉള്ളപ്പോള്‍ ആയിരുന്നു കല്യാണം. കല്യാണത്തിന് ശേഷം അഞ്ച് തവണയെ തമ്പാന്‍ നാട്ടില്‍ കാലു കുത്തിയിട്ട്  ഒള്ളു. എത്രയെന്നു പറഞ്ഞ ഗീതച്ചേച്ചി സഹിച്ചിരിക്കുക - പെണ്ണുങ്ങള്‍ക്ക് മുപ്പതുകളില്‍ എത്തുംപോളാണ്  വികാരങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തുന്നത്. അവസാനം അവര്‍ അത് ശമിപ്പിക്കാന്‍ അയല്‍ക്കാരന്‍റെ  അടുത്ത പോയി, അവരെക്കാള്‍ ആറ്‌ വയസിനു ഇളയ ഒരുത്തന്‍. അങ്ങനെ സുഖം പിടിച്ച സുഖം പിടിച്ചു തമ്പാന്‍ ചേട്ടന്നു  ഒരു കത്തും എഴുതി വെച്ച്, അയാള്‍  സംമ്പാദിച്ചതിന്‍റെ സിംഹഭാഗവുമായി ഗീത കാമുകന്‍റെ കൂടെ ഒളിച്ചോടി. മാനം പോയ തമ്പാന്‍ ചേട്ടന്‍ വസ്തു വകകള്‍ ഒക്കെ വിറ്റിട്ടു മക്കളേം കൂട്ടി വേറെ എവിടെയോ താമസമാക്കി.

     നഗരത്തില്‍  കുറച്ചൂടെ വെത്യസ്തമാണ് കാര്യങ്ങള്‍. അവിടെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു താമസിക്കും, എന്നിട്ട് അവര്‍ ഇല്ലാത്തനേരം വേറെ ആളുടെ കൂടെ സുഖിക്കും. ഒരു നഗരക്കഥ ഇതാ.

     അലെക്സും ആനിയും കെട്ടിയിട്ടു അധികം നാളായില്ല. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന ഒരു പ്രണയ വിവാഹം ആയിരുന്നു അവരുടേത്.  ദാമ്പത്യം ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോളെക്കും കല്ലുകടി തുടങ്ങി. അലെക്സിന്‍റെ കൂടെ ജോലി നോക്കിയിരുന്ന  മിനി ആരുന്നു പ്രശ്നം. ആനിയെക്കാളും സുന്ദരി ആരുന്നു മിനി പോരാത്തതിനു ഒരു വായാടിയും. നമ്മുടെ നായകന് വീണ്ടും ഒന്ന് പ്രണയിച്ചാല്‍ കൊള്ളാം എന്നായി. ഒരു കൊച്ചിന്‍റെ  അമ്മയായിട്ടും മിനിയും തീരുമാനിച്ചു ഒന്ന് പ്രേമിക്കാന്‍. അങ്ങനെ അവരുടെ പ്രേമം പൊടി പൊടിച്ചു, തങ്ങളുടെ നല്ല പാതിയെ വഞ്ചിച്ചു തന്നെ അവര്‍ കൂത്താടി നടന്നു.വീട്ടില്‍ എത്തിയാല്‍ അവര്‍ തങ്ങളുടെ ഭാര്യ-ഭര്‍തൃ ഭാഗം ഭംഗിയായി അഭിനയിച്ചു.ഇത് കാരണം അവരെ ആരും സംശയിച്ചില്ല.എങ്ങനെയോ മിനിയുടെ കെട്ടിയോന്‍ ഈ കുരങ്ങുകളിപ്പിക്കല്‍ കണ്ടുപിടിച്ചു. അയാള്‍ അതിലും ബുദ്ധിമാന്‍ ആരുന്നു, എല്ലാ തെളിവുകളും ശേഖരിച്ചു അയാള്‍ ആനിയുടെ അടുത്ത് ചെന്നു. വളരെ പെട്ടന്ന് തന്നെ അവളെ പറഞ്ഞു വരുതിക്ക് നിര്‍ത്താനും അയാള്‍ക്ക് സാധിച്ചു.

    ഇനിയാണ് കഥയുടെ കാതലായ ഭാഗം. ആനിയും മിനിയുടെ കെട്ടിയോനും തമ്മില്‍ ഡിന്‍ഗോള്‍ഫി തുടങ്ങി.അങ്ങനെ ആകെകൂടെ ഒരു പ്രിയദര്‍ശന്‍ പടം ക്ലൈമാക്സ്‌ പോലെ.  ഇപ്പോള്‍ നാലുപേര്‍ക്കും എല്ലാം അറിയാം. എല്ലാം അറിഞ്ഞൊണ്ട് തന്നെ ആനി അലെക്സിന്‍റെ  കൂടെയും മിനി അവള്‍ടെ കണവന്‍റെ കൂടെയും  താമസിക്കുന്നു. ഒരാളുടെ  അടുക്കെന്നു സുഖം കിട്ടുന്നില്ല എന്ന് പറഞ്ഞു അടുത്ത ആളുടെ അടുക്കേല്‍ പോകാനും പറ്റും, നാട്ടുകാര്‍ ഒന്നും അറിയാനും പോകുന്നില്ല. വാട്ട് ആന്‍ ഇടിയ സര്‍ ജീ...


വാല്‍ക്കഷണം:

1-ബന്ധങ്ങള്‍ക്ക് പണ്ടത്തെ കൂടുള്ള ഊഷ്മളത ഇല്ല, എല്ലാം വെറും പ്രഹസനം മാത്രം

2-ബന്ധങ്ങള്‍ സ്വര്‍ണം പോലെ ആണ്, എത്രയും കൂടുന്നോ അത്രയും സന്തോഷം-- ആക്ടര്‍ വിജയ്‌ .
3-അവിഹിത ബന്ധങ്ങള്‍ വജ്രം പോലെ ആണ്, എത്രയും കൂടുന്നോ അത്രയും മോഷ്ടിക്കപെടുവാന്‍ ഉള്ള സാദ്യതയും കൂടുന്നു. ഈ കാലത്ത് ചായ കുടിക്കാന്‍ ആരാ മാഷേ ചായക്കട മേടിക്കുന്നത്?? -- ബ്ലോഗ്ഗര്‍ പൂതപ്പാണ്ടി

Monday, 25 April 2011

ഒരു ട്രെയിന്‍ ടിക്കറ്റിന്‍റെ കഥ

ഈ കാലത്ത് ട്രെയിനില്‍ ഒന്ന് യാത്ര ചെയ്യാന്‍ എന്താ ബദ്ധപ്പാട്.. പണ്ടത്തെ പോലെ ഭൂതങ്ങള്‍ക്ക് ഇപ്പോള്‍ പറക്കാന്‍ പറ്റില്ല. പെട്രോളിന് വില കൂടുന്നത് പോലെ ഞങ്ങള്‍ക്ക് പറക്കാന്‍ ഉള്ള ഇന്ധനത്തിനും അന്യായമായ വിലക്കയറ്റം ആണ്. അതൊക്കെ കൊണ്ട് ആണ് ചെന്നൈയില്‍ ഉള്ള എന്‍റെ ഭൂതകൂട്ടുക്കാരെ കാണാനായി ട്രെയിന്‍ പിടിച്ചു പോകാന്‍ ഞാന്‍ തീരുമാനിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ഒരു ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ ഉടന്‍ വന്നു മറുപടി - "വെയിറ്റിംഗ് ലിസ്റ്റ് 310 ആണ്. വേണോ?". ബെര്‍ത്ത്‌ തരപ്പെടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ചോദ്യത്തിന് കിട്ടി അടുത്ത ഉത്തരം - "ഈസ്റ്റര്‍ ഒക്കെയല്ലേ. തരപെട്ടു എന്ന് വരികയില്ല. നാളെ വന്നു തല്കാല്‍ എടുക്കാന്‍ നോക്ക്". ഇടക്കൊക്കെ തല്കാലാന്‍ പോയിട്ടുള്ള കൊണ്ട് എനിക്ക് പേടിയൊന്നും തോന്നിയില്ല. റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങള്‍ ഭൂതങ്ങളുടെ ചെപ്പടി വിദ്യ ഒന്നും നടപ്പില്ല. അല്ലേല്‍ എന്നേ ഞാന്‍ ഒരു തല്കാല്‍ കൌണ്ടര്‍ തുടങ്ങി മാലോകര്‍ക്ക് എല്ലാം ഇരട്ടി വിലയ്ക്ക് ടിക്കറ്റ്‌ കൊടുത്തേനേം.
ഈസ്റ്റര്‍ ആയതുകൊണ്ട് പതിവിലും നേരത്തെ തന്നെ സ്റ്റേഷനില്‍ ചെന്ന് കാത്തു കിടക്കാം എന്ന് വിചാരിച്ചു പാതിരാത്രി 12 മണിക്ക് തന്നെ അവിടെ ഹാജര്‍ വെച്ചു. ഹാജര്‍ വെച്ചതും ഞാന്‍ ഞെട്ടിതരിച്ചതും ഒരേ സമയത്ത് തന്നെ. എന്‍റെ നമ്പര്‍ പതിനൊന്ന്. മുന്നില്‍ ഇരുന്ന പത്തു ഫോമും നല്ലപോലെ ഒന്ന് വായിച്ചു നോക്കി. അതില്‍ 3 പരിഷകള്‍ ചെന്നയിലെക്കാണ്. എന്‍റെ ചാത്തുണ്ണി ആശാനെ കാത്തുകൊള്ളേണമേ, എനിക്ക് ചെന്നൈ മെയിലില്‍ തന്നെ ടിക്കറ്റ്‌ ഒപ്പിച്ചു തരണേ എന്ന് നാമം ചൊല്ലല്‍ ആയിരുന്നു അടുത്ത പരിപാടി. അതിന്‍റെ ഇടയ്ക്കു എല്ലാ രാഷ്ട്രിയക്കാരേം  തെറി വിളിക്കലും- എന്തിനും എവിടെയും അവന്മാര്‍ സംവരണം നടത്തും, മുള്ളാന്‍ പോകുന്നേന് വരെ സംവരണം, എന്നിട്ടും ഞങ്ങളെ പോലെ ദാരിദ്ര്യരേഖക്ക് താഴെ ഉള്ള ഭൂതങ്ങള്‍ക്ക് എല്ലാ ട്രെയിനിലും കുറഞ്ഞത്‌ 2 സീറ്റ്‌ എങ്കിലും സംവരിചൂടെ? ഹും..ഇതൊക്കെ ആരോട് പറയാനാ, സഹിക്കുക തന്നെ.

അവിടെ ഇരുന്നു കൊതൂനേം അടിച്ചു നേരം വെളുപ്പിച്ചപ്പോള്‍ ദാ വരുന്നു അടുത്ത ഗുലുമാല്. ഒരു പീസ്‌ പെണ്ണ് (കെട്ടി 7  വയസ് ഉള്ള കുട്ടീം ഉള്ളതാ) വന്നു ഒരു ഓഞ്ഞ ചിരി തന്നിട്ട് ചോദിച്ചു അവള്‍ടേം കൂടെ പേര് എന്‍റെ ഫോമില്‍ എഴുതാമോ എന്ന്. മധ്യവയസ്ക്കരായ പെണ്ണുങ്ങള്‍ പീഡനം പീഡനം എന്ന് പറഞ്ഞാല്‍ ഭൂതത്തിനെ വരെ പിടിച്ചു ജയിലില്‍ അടുക്കുന്ന നാടാണിത്, ആ പേടി കാരണം ഞാന്‍ പറഞ്ഞു എന്‍റെ പൊന്ന് ചേച്ചി എന്നെ കൊണ്ട് ഇത് പറ്റില്ല. പുറകില്‍ നില്‍കുന്നവര്‍ എന്നെ പിടിച്ചു കൈകാര്യം ചെയ്യും.അപ്പോളവള്‍ പറയുവാ താനൊന്നു കണ്ണടച്ചാല്‍ മതി ബാക്കി എല്ലാം ഞാന്‍ ചെയ്യാം എന്ന്. (എന്‍റെ മാനം പോയത് തന്നെ എന്ന് ഞാന്‍ വിചാരിച്ചു. അങ്ങനെ എങ്ങാണും സംഭവിച്ചാല്‍ ഏതേലും ഭൂതപെണ്ണുങ്ങള്‍  എന്നെ കെട്ടാന്‍ തയാറാകുമോ?). എന്റെ ഭാഗ്യത്തിന് ലേല്ലു അല്ലു,ലേല്ലു അല്ലു,ലേല്ലു അല്ലു  എന്നെ വെറുതെ വിടണേ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞപ്പോള്‍ ആ കുരിശ് ഒഴിഞ്ഞു പോയി.

ഇനി പരീക്ഷണങ്ങള്‍ അരുതേ എന്‍റെ പൂതക്കുഴിയിലമ്മേ എന്ന് പ്രാര്‍ഥിച്ചു തീരുന്നേനു മുന്നേ അടുത്ത മാരണം രംഗപ്രവേശം ചെയ്തു.തല്കാല്‍ ലൈനിന്‍റെ അവസാനം നിന്ന ഒരു പീക്കിരി ചെറുക്കന്‍ എന്‍റെ മുന്നില്‍ കേറി നില്കുന്നു. "ഡാ ചെക്കാ, ഒരു ഭൂതം നില്‍ക്കുന്നത് കണ്ടില്ലേ,പുറകില്‍ എങ്ങാണും പോയി നിന്നൂടെ" എന്നൊന്ന് ചോദിച്ചു ഞാന്‍. അവന്‍ കൊടുങ്ങല്ലൂര്‍ക്കാരന്‍  ആണെന്ന് മറുപടി കേട്ടപ്പോള്‍ ആണ് പിടി കിട്ടിയത്.-- "താന്‍ തന്‍റെ കാര്യം നോക്കി നിന്നാല്‍ മതി, ഒണ്ടാക്കിക്കൊണ്ട്  വരണ്ടാ". ആ സമയം തന്നെ നമ്മടെ പീസ്‌ ചേച്ചി അവനെ പുറകില്‍ നിന്ന് കണ്ണ് കാണിക്കാന്‍ തുടങ്ങി. പീക്കിരി ലൈനില്‍ നിന്ന് ഇറങ്ങി പീസിന്‍റെ അടുത്തേക്ക് നടന്നപോള്‍ തന്നെ ഞാന്‍ അടുത്ത വെടി പൊട്ടിച്ചു. " ഇപ്പോള്‍ തന്നെ 2 ഫോം കയ്യില്‍ ഇല്ലേ മോനെ,നീ ഇനി ആ പെണ്ണിന്‍റെ കൂടി മേടിക്കാനാണോ പ്ലാന്‍" എന്നൊരു ചോദ്യം നോം അങ്ങ് ഇട്ടു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന മറുപടി ആണ് എന്നെ വരവേറ്റത്. അതിനോട് ഏറ്റു പിടിച്ചു നമ്മടെ പീസ്‌ ചേച്ചി പറയുവാ അവള്‍ക് അവനോട് സ്വകാര്യം പറയാന്‍ വേണ്ടി   ആണ് വിളിച്ചത് പോലും. ഞാന്‍ മിണ്ടാതെ ആയാല്‍ തോറ്റു പോവില്ലേ, എവിടെയേലും ഭൂതം തോല്‍ക്കാറുണ്ടോ? പീസ്‌ ചേച്ചിയോട് ഞാന്‍ അങ്ങ് പറഞ്ഞു - "രാവിലെ എന്നോടും കുറച്ചു സ്വകാര്യം പറഞ്ഞതല്ലേ, പരിപ്പ് വേകുന്നില്ല എന്ന് മനസിലായപ്പോള്‍ ആണോ ഈ പീക്കിരിയെ കൂട്ട് പിടിക്കുന്നത്‌?". അതിന് ശേഷം പീക്കിരിക്ക് ഡയലോഗ് അടിക്കാന്‍ സമയം കൊടുക്കാതെ അവനോടായി പറഞ്ഞു- "മോനെ നീ ഉപയോഗിച്ചതിനേക്കാള്‍ സഭ്യത ഇല്ലാത്ത വാക്കുകള്‍ എനിക്ക് പറയാന്‍ അറിയാം, ഇവിടെ നിക്കുന്നവര്‍ എല്ലാം നല്ല മാന്യന്മാരാണ്, അതുകൊണ്ട് മാത്രം ആണ് ഇതിനു ഞാന്‍ ഉത്തരം തരാത്തത്". മാന്യതയെപ്പറ്റി പറഞ്ഞാല്‍ നോവാത്ത മാന്യന്മാര്‍ ഈ ദുനിയാവില്‍ ഇല്ലല്ലോ. കേട്ടപാതി കേള്‍ക്കാത്തപാതി രണ്ടു മാന്യന്മാര്‍ ചാടി വീണു പീക്കിരിയെ ഉപദേശിക്കാന്‍ തുടങ്ങി. ഉപദേശം സഹിക്കാന്‍ വയ്യാതായത്തോടെ പീക്കിരി അവിടെ നിന്ന് പറന്നു.

ഹാവു, അങ്ങനെ ആ മാരണത്തേം ഒഴിവക്കിയല്ലോ എന്ന് സന്തോഷിച്ചപ്പോള്‍ ടിക്കറ്റ്‌ വിതരണം തുടങ്ങി. എന്‍റെ മുന്നില്‍ നിന്ന ഒരു ചേട്ടായി വയസും വിലാസവും ഒന്നും എഴുതാതെ ഫോം കൊടുത്തു. കൌണ്ടറില്‍ ഇരുന്ന മനുഷ്യന്‍ ചേട്ടായിയെ തെറി വിളിച്ചു സമയം കളഞ്ഞു. അങ്ങനെ എനിക്ക് ടിക്കറ്റ്‌ അടിച്ചിട്ട് അദ്ദേഹം പറഞ്ഞു -" ചെന്നൈ മെയിലിനു വെയിറ്റിംഗ് ലിസ്റ്റ് 1 , എടുക്കണോ? ". പോ പുല്ലേ എന്ന് പറയാന്‍ നാക്ക് വളഞ്ഞതാ, അവസാന നിമിഷം അതുപേക്ഷിച്ചു. വളരെ ഭാവ്യതയോട് കൂടി ഞാന്‍ അദ്ദേഹത്തോട്  മൊഴിഞ്ഞു - " സ്പെഷ്യല്‍ ട്രെയിനിനു ടിക്കറ്റ്‌ ഉണ്ടേല്‍ അത് മതി സാറേ". ചെന്നൈ മെയിലിനു കിട്ടിയില്ലേല്‍  എന്താ, സ്പെഷ്യല്‍ ഇന് കിട്ടിയല്ലോ. പീക്കിരിക്കും പീസിനും സ്പെഷ്യല്‍ വണ്ടിക്ക് ടിക്കറ്റ്‌ കിട്ടുമോന്നു സംശയമാ. അവര്‍ക്കങ്ങനെ തന്നെ വേണം എന്നും, എനിക്ക് ടിക്കറ്റ്‌ കിട്ടി എന്ന അഹങ്കാരത്തോടെയും അവരുടെ മുന്നില്‍ കൂടെ നടക്കുമ്പോള്‍  ഞാന്‍ ആലോചിച്ചു - 'ഞാനും ഇവരെ പോലെ ഒരു മനുഷ്യന്‍ ആയി മാറിയോ?'

Saturday, 23 April 2011

പുങ്കന്മാര്‍

സ്വയം പരസ്യം ചെയ്തു നടക്കുന്ന ആദര്‍ശ-ധീരന്മാരേ ആണ് പുങ്കന്മാര്‍ എന്ന്  ഞങ്ങള്‍ ഭൂതങ്ങള്‍ വിളിക്കാറുള്ളത്. എവിടെ പോയാലും ഒന്നുങ്കില്‍ സ്വയം  പൊക്കി പറയുക അല്ലെങ്കില്‍ കൂടെ ഉള്ള ആരെയേലും കൊണ്ട് തന്നെ പൊക്കിക്കുക എന്നതാണ് ഇവരുടെ  അടിസ്ഥാന തത്വം.അഴകിയ രാവണനിലെ മമ്മൂക്കയാണ് ഇവരുടെ എല്ലാം എല്ലാം. ആ പടം തീയേറ്ററില്‍ കണ്ടു ഇറങ്ങിയ ഞങ്ങള്‍ ഭൂതങ്ങള്‍ പോലും കുറെ നേരത്തേക്ക് പുങ്കന്മാര്‍ ആയി, പിന്നെ സാദാ മനുഷ്യരുടെ കാര്യം പറയണ്ടല്ലോ. കുറെയേറെ പടങ്ങളില്‍ നിഷ്കളങ്കന്‍ ആയ ഒരു അച്ചായന്‍ ആണ് മിസ്റ്റര്‍.പൂഞ്ഞിക്കര (ഛീ പുങ്കന്‍) റോള്‍ കിടിലന്‍ ആയി ചെയ്തേക്കുന്നത്‌. അച്ചായനും മമ്മൂക്കയും ഭൂതങ്ങള്‍ ആയി വേഷമിട്ടിട്ടുള്ള കൊണ്ട് ഞാന്‍ ഭൂതങ്ങള്‍ക്കും ഈ വക പുങ്കന്മാരെ ഇഷ്ടം ആണ്.
മലയാളികളുടെ ഈ നാട്ടില്‍ പല തരം പുങ്കന്മാര്‍ ഉണ്ട്. ആദ്യത്തെ വകഭേദത്തെ സ്വയം പൊക്കി എന്ന് പേരിടാം ( ക്ഷമിക്കണം ഈ കൂട്ടര്‍ മുണ്ട് ഒന്നും പൊക്കി കാണിക്കാറില്ല). കോളേജില്‍ ആണ് ഈ വക ആള്‍കാരെ കൂടുതലും കാണാന്‍ കിട്ടുന്നത്. പുതിയ ബാച്ചിലെ കാണാന്‍ കൊള്ളാവുന്ന (ഭൂത ഭാഷയില്‍ ചരക്ക്, പീസ് എന്നൊക്കെ പറയും) പെണ്ണുങ്ങളെ കാണുമ്പോള്‍ ആണ് ഇവര്‍ക്ക് പുങ്ക ബാധ ഉണ്ടാകരുള്ളത്. പെണ്ണിന്റെ മുന്നില്‍ പോയി ഈ പേരില്‍ ഒരു സീനിയര്‍ ഉണ്ട് അറിയുമോ അവനെ, ബാക്കി പെണ്‍പിള്ളേര്‍ക്ക് എല്ലാവര്‍ക്കും അറിയാം പിന്നെ നിനക്ക് മാത്രം എന്താ അറിയാതെ എന്നോകെ ചോദിച്ചു അവരെ റാഗ് ചെയ്യും. അവസാനം പറയും ആ സീനിയറിന്റെ ബയോഡേറ്റ ഒപ്പിച്ചോണ്ട് വാ എന്ന്. ബയോഡേറ്റ ഒപ്പിക്കാന്‍ നോക്കുമ്പോള്‍ ആണ് അവള്‍ അറിയുന്നത് തന്നെ പിടിച്ച ആ മോയന്തന്‍ സീനിയര്‍ തന്നെ ആണ് ആ കോപ്പന്‍ എന്ന്. അവന്റെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ അവള്‍ എല്ലാ ശ്രമവും നടത്തും. ഈ വക ആള്‍ക്കാര്‍ കോളേജില്‍ മാത്രമല്ല വിലസുന്നത്. കൂട്ടുകാരുടെ കൂടെ ഏതേലും ഒരു പെണ്ണിനെ കണ്ടാല്‍ തുടങ്ങും, കോളേജ്, ജോലിസ്ഥലം എന്നൊന്നും ഇവര്‍ക്ക് വെത്യാസം ഇല്ല.
രണ്ടാമത്തെ വകഭേദം നാട്ടിന്‍പുറത്തു കാണപെടുന്ന ഗള്‍ഫന്മാര്‍ ആണ്. കുറച്ചു സുഗന്ധവും പൂശി, കട്ടി സ്വര്‍ണമാല അല്ലെങ്കില്‍ ചെയിന്‍ എന്നിവ പ്രദര്‍ശിപ്പിച്ചു നടക്കും. ഏതേലും പാവങ്ങള്‍ പിച്ച ചോദിച്ചു ചെന്നാല്‍ ഓടിച്ചു വിടും അതേസമയം പള്ളിലോ അമ്പലത്തിലോ ആയിരങ്ങളുടെ നേര്‍ച്ച, വഴിപാട് ഒക്കെ നടത്തും. പാവങ്ങള്‍ക്ക് കൊടുക്കാതെ ദൈവത്തിനു കൊടുത്തിട്ട് എന്തോന്ന് പുണ്യം കിട്ടാനാണ്‌? പാവങ്ങള്‍ക്ക് കൊടുത്തില്ലേലും വേണ്ട, ഞങ്ങള്‍ ഭൂതങ്ങള്‍ക്ക് തന്നൂടെ? ഒന്നുമില്ലേലും ഞങ്ങള്‍ ആര്‍ക്കും ശല്യം ഒന്നും ചെയ്യാറില്ലല്ലോ.ഞങ്ങള്‍ക്ക് ആണേല്‍ ചാത്തന്‍ സേവക്ക് ഉള്ളത് തന്നാല്‍ മതി. വില തുച്ഛം ഗുണം മെച്ചം എന്നതാണ് ഞങ്ങടെ പോളിസി (ഗോപു മോന്റെ കാര്യം നിങ്ങള്‍ നോക്കിക്കോളു)
മൂന്നാമത്തെ കൂട്ടര്‍ ആണ് മൊബൈല്‍ വീരന്മാര്‍. എവിടേലും നാല് പേര്‍ കൂടുന്നിടത്ത് വന്നു മൊബൈലില്‍ കൂടെ വീമ്പു പറയാന്‍ തുടങ്ങും. ചിലപ്പോള്‍ അങ്ങേ തലക്കല്‍ ആരും കാണത്തില്ല, എല്ലാം വെറും ജാടക്ക് ചെയ്യുന്നതാ. ആ സമയം ആരേലും അങ്ങേരുടെ മൊബൈലില്‍ വിളിച്ചാല്‍ മതി, അയാടെ പണി പാളും. രാഷ്ട്രീയത്തിലും സിനിമേലും ആണ് ഈ ജാതിക്കാര്‍ സുലഭം. ഈ കൂട്ടര്‍ ആള്‍ക്കാരോട് പറയും മുഖ്യം എന്റെ അമ്മാവന്റെ കൂട്ടുകാരന്‍ ആണ്, ആഭ്യന്തരം വകേല് ഒരു ചെറിയച്ഛന്‍ ആണ് എന്നൊക്കെ. ആരേലും എന്തേലും ഉപകാരം ചെയ്യാന്‍ ആരേലും ഇവരുടെ അടുത്ത ചെല്ലുമ്പോള്‍ കള്ളി വെളിച്ചത്താകും.
ഇങ്ങനെയുള്ള പുങ്കന്മാരെ പുന്കാ എന്ന് വിളിച്ചാല്‍ കേള്‍ക്കാം തെറിയഭിഷേകം. എന്തൊക്കെയായാലും ഞങ്ങള്‍ ഭൂതങ്ങള്‍ ഇടയ്ക്കിടെ ഇവറ്റകള്‍ക്ക് പണി കൊടുക്കാറുണ്ട്. അല്ലേല്‍ പിന്നെ ഞങ്ങള്‍ ഭൂതങ്ങളെ കൊണ്ട് എന്താ ഒരു ഉപയോഗം? എനിക്കും ഈ പുങ്കന്‍ വംശത്തോടെ തീരെ മതിപ്പ് ഇല്ല. ഏതേലും പുങ്കനു പണി കൊടുക്കണം എന്നുണ്ടേല്‍ എന്നെ വിളിച്ചാല്‍ മതി.
വിലാസം:
പൂതപ്പാണ്ടി
c / o കൊക്കണപാണ്ടി
ഭൂതാപാടം
നരകം
പിന്‍ - 678901

Friday, 22 April 2011

കൊച്ചിയിലെ തസ്കരന്മാര്‍

ആറ്റ് നോറ്റ് ആണ് ഒരു ഐ .പി.എല്‍ ടീമിനെ കൊച്ചിക്ക് കിട്ടിയത്. അവിടെയും വിവാദത്തിന്റെ കഥകള്‍ മാത്രം . ആദ്യം ലളിത് മോഡി ട്വിറ്റെര്‍ എന്ന കുത്തക വിളിച്ചു പറയല്‍ പ്രസ്ഥാനത്തില്‍ കൂടെ ഒരു അമിട്ട് പൊട്ടിച്ചു. അമിട്ട് മാത്രം അല്ല നമ്മള്‍ മലയാളികള്‍ ആറ്റംബോംബ് വരെ കണ്ടിട്ട് പേടിച്ചിട്ടില്ല എന്ന് പറഞ്ഞു ശശി അണ്ണന്‍ ഒരു മിസൈല്‍ അങ്ങോട്ടും വിട്ടു. അങ്ങനെ പാവകൂത്തു കഴിഞ്ഞപ്പോള്‍  ശശി ശശിയും ആയി മോഡിയുടെ മോഡി മണ്ണിലും ആയി. പാവം മോഡി ഇപ്പോള്‍ ഇന്ത്യ മഹാരാജ്യത്ത് കാലു കുത്താന്‍ പറ്റാതെ സ്വന്തം ഉല്ലാസ നൌകയില്‍ വേള്‍ഡ് ടൂറില് ആണെന്ന് ഇന്ത്യ ടുഡേ വാരിക എഴുതിയേക്കുന്നു (മലയാളികളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്ന് അവന്മാര്‍ ഒക്കെ ഒന്ന് മനസിലാക്കെട്ടെ ). അതേ സമയം ശശി അണ്ണന്‍ ഒരു കല്യാണോം കഴിച്ചു ക്രിക്കെടും കളിച്ചു നടക്കുന്നു.(മലയാളീസ് ആര്‍ റിയലീ ഗ്രേറ്റ്‌)
ഇത്രേം വിവാദം പോരാതെ വന്നപ്പോള്‍ ആണ് വേറൊരു മോഡി കളിയ്ക്കാന്‍ തുടങ്ങിയത്. സാക്ഷാല്‍ നരേന്ദ്ര മോഡി. പുള്ളിക്കാരന് കൊച്ചി എന്ന് കേട്ടാല്‍ അലെര്‍ജി ആയതിനാല്‍ ഗുജ്ജൂസായ നിക്ഷേപകര്‍ ടീമിന്റെ ഹോം ഗ്രൌണ്ട് ഗുജറാത്തില്‍ ആക്കണം എന്നാരുന്നു അദ്ധേഹത്തിന്റെ ആഗ്രഹം. മോഡി എന്ന പേര് കേട്ടാലെ ഇപ്പോള്‍ ചൊറിഞ്ഞു കേറുന്ന  ബി.സീ.സീ.ഐ അത് മുളെലെ നുള്ളി.(തമ്പ്രാനു അടിയാന്മാരുടെ മോളില്‍ എന്തും ആകാല്ലോ). അതിന്റെ കൂടെ ആണ് അടുത്ത വിവാദം. ഇന്ധി-കമ്മണ്ടോസ് കേരള എന്ന പേര് പക്ഷെ മലയാളികള്‍ക്ക് പിടിച്ചില്ല. ഫെയിസ്ബുക്കും ഓര്‍ക്കുട്ടും മെയിലും ഒക്കെ ആയി മലയാളീസ് അങ്ങ് പ്രതിക്ഷേധിച്ചു. വല്യണ്ണന്‍മാര്‍ക്ക് നില്കക്കള്ളി ഉണ്ടായില്ല, അവര്‍ വീണ്ടും ടീമിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് തിരുത്തി. (അല്ലാ പിന്നേ മല്ലൂസിനോട് ആണോ കളി. മല്ലൂസ് കളി എത്ര കണ്ടതാ,കളിച്ചതാ,കളിപ്പിച്ചതാ). പുതിയ പേര് ആലോചിച്ചു തല പുണ്ണ്ആക്കേണ്ടി വന്നില്ല ആര്‍ക്കും. കേരള ബിവറേജസ് ഓതി കൊടുത്ത കള്ളിന്റെ പേര് തന്നെ ഇട്ടു  കൊടുത്തു അവര്‍ ( ഇതില്‍ വിജയ്‌ മല്ല്യക്ക്‌ ഉള്ള പങ്ക് സീ.ബി.ഐ. അന്വേഷിക്കേണ്ടിയിരിക്കുന്നു) - ടസ്ക്കെര്സ്. (വേണേല്‍ കൊമ്പന്മാരെന്നോ, കുടിയന്മാരെന്നോ എന്നൊക്കെ നമുക്ക് വിളിക്കാം.എനിക്ക് തോന്നുന്നത്  മലയാളികളെ കുടിയന്മാരായി മുദ്ര കുത്തി കളിയാക്കി വിടാന്‍ മോഡി പറഞ്ഞു കൊടുത്താണ് ഈ പെരെന്നാണ്‌, എന്നിട്ട് പുറമേ കൊമ്പന്മാര്‍ എന്ന് വിളിക്കുകേം ചെയ്യുന്നു. ഇതിനെതിരെ നമ്മള്‍ ശക്തമായി പ്രതികരിക്കെണ്ടാതുന്ണ്ട്) 
അടുത്തതായി തട്ടിക്കൂട് ടീം ആണ് കൊച്ചിയുടെ, ഇവര്‍ക്ക് ടീ-20 കളിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു നമ്മള്‍ തന്നെ അവരെ ആക്ഷേപിച്ചു. രണ്ടു കളി തോറ്റതോടെ അവരെ എല്ലാരും എഴുതി തള്ളി. പിള്ളേര് വിട്ടു കൊടുത്തില്ല. ബോംബയില്‍ പോയി സാക്ഷാല്‍ ദൈവത്തിന്റെ ടീമിനെയും, ധോണി എന്ന സൊ കോള്‍ഡ്‌ തന്ത്രശാലി പടത്തലവന്റെ ടീമിനെയും കെട്ടു കെട്ടിച്ചു. അതിനു ശേഷം നമ്മുടെ അര്‍ദ്ധ സഹോദരന്മാരായ ബംഗാളില്‍ (മാര്‍ക്സിസം കൊണ്ടും മടി കൊണ്ടും ആണ് സഹോദരര്‍ . ഹോ ഞങ്ങള്‍ ഭൂതങ്ങളുടെ നാട്ടില്‍ പോലും ഇത്ര സാമ്യങ്ങള്‍ ഉള്ള രണ്ടു പ്രദേശക്കാരില്ല. കേരളം ബംഗാള്‍ ഭായ് ഭായ് ) പോയി സാക്ഷാല്‍ എസ്‌.ആര്‍. കെ. യുടെ കുതിരപ്പടയാളികളെയും തോല്‍പ്പിച്ചു. ഇനി ആരെയൊക്കെ ആരിക്കും കൊമ്പന്മാര്‍ മലര്‍ത്താന്‍ പോകുന്നത്? അതോ  കൊമ്പനെ വാരിക്കുഴിയില്‍ ആരേലും വീഴുത്തുമോ?.
പറയാതെ വയ്യാ,ജയവര്‍ധനയുടെ കാപ്ടന്‍സി ഉഗ്രന്‍. ബോളിംഗ് ചെയ്ന്ജും, ബാറ്റിംഗ് ലൈന്‍ അപ്പില്‍ വരുത്തുന്ന മാറ്റവും കിടിലന്‍. കോച്ച് ലോസന്റെ തന്ത്രങ്ങള്‍ ആരിക്കും കൊച്ചിയുടെ ഈ ഉണര്‍വിന്റെ പിന്നില്‍. എന്തായാലും കാത്തിരുന്നു കാണാം.
വാല്‍ക്കഷണം -  ലാലേട്ടന്‍ പറഞ്ഞ പോലെ "മോനെ ദിനേശാ ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കയറ്റി കളിക്കല്ലേ". സഹിച്ചും ക്ഷമിച്ചും കൊണ്ടും കൊടുത്തും ആണ് ഇവിടം വരെ എത്തിയത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ഗോപുമോനും ബ്രെണ്ടന്‍ അണ്ണനും, മുരളി അണ്ണാച്ചിയും, ഹോഡ്ജ് സായിപ്പും രണ്ടും കല്പിച്ചു ആണ്. അങ്കം മുറുകട്ടെ,കൊച്ചി തകര്‍ക്കട്ടെ... ഭൂതങ്ങളുടെ സപ്പോര്‍ട്ട് ഞങ്ങള്‍ കൊച്ചിക്ക്‌ കൊടുക്കുന്നു.. ഭൂതങ്ങളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി ഞങ്ങള്‍ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയെ ആണ് കൊച്ചിയുടെ കൂടെ അയക്കുന്നത്. ആരേലും അങ്ങേരെ കാണുവാണേല്‍ ടസ്ക്കര്‍ അടിച്ചു പൂസായി കിടക്കരുതെന്നു പറഞ്ഞേരെ.