ലാദന്‍ എന്ന പേര് നമ്മള്‍ ആദ്യമായി കേള്‍ക്കുന്നത് ഒരു സെപ്റ്റംബര്‍ 11നു ആണ്. അമേരിക്കയുടെ അഭിമാന സ്തംഭമായ വേള്‍ഡ് ട്രേഡ് സെന്‍റര്‍ നാമവശേഷം ആക്കിയ ഭീകരന്‍ വേറാരുമല്ല ലാദന്‍ ആണെന്ന് എല്ലാ പത്രങ്ങളും പിറ്റേന്ന്എഴുതി. പാശ്ചാത്യര്‍ക്ക് അവന്‍ വെറുക്കപ്പെട്ടവന്‍ ആയപ്പോള്‍ ഒരു ജനതയ്ക്ക് പുണ്യാളന്‍ ആയിരുന്നു അവന്‍. ലാദനെ ഒരു ഭീകരന്‍ ആക്കിയത് ഇതേ അമേരിക്ക തന്നെ ആയിരുന്നു. സോവിയറ്റ് യൂണിയന്‍-കാരുടെ അഫ്ഘാന്‍ അധിനിവേശത്തിനു തടയിടാന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പ മാര്‍ഗമായിരുന്നു ലാദന്‍. ഇത്രയും കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അമേരിക്കയും ലാദനും തമ്മില്‍ തെറ്റിപിരിയാന്‍ ഉള്ള കാരണം എന്തായിരുന്നു? അമേരിക്കക്കും ലാദനും മാത്രം അറിയാവുന്ന ഒരു രഹസ്യം.
നമ്മള്‍ അറിയുന്ന പോലെ അത്ര ഭീകരന്‍ ആണോ ഈ ലാദന്‍? ലോകരുടെ വല്യേട്ടനായ അമേരിക്ക ചെയ്തിട്ടില്ലേ ഇതിലും കൊടിയ ഭീകരവാദം? ലോകത്തുള്ള ത്രീവവാദികള്‍ കൊന്നൊടുക്കിയ കണക്കു നോക്കിയാല്‍ അമേരിക്ക നടത്തിയിട്ടുള്ള നരഹത്യയെക്കള്‍ എത്ര കുറവായിരിക്കും അത്? ഇത് കേട്ടാല്‍ നിങ്ങള്‍ വിചാരിക്കും ഈ ഭൂതം ഒരു തീവ്രവാദി ആണെന്ന്. അങ്ങനെ ആണെങ്കില്‍ എന്നെക്കാള്‍ വല്യ തീവ്രവാദി അല്ലെ ഈ അമേരിക്ക? ഞാന്‍ എപ്പോളും എവിടെയും നിഷ്പക്ഷന്‍ ആയിരിക്കും,എവിടെയും ആയുധം എടുക്കേണ്ട കാര്യവുമില്ല, മാന്ത്രിക വിദ്യ മാത്രം മതി ഇവന്മാരെ ഒക്കെ ഒതുക്കാന്‍.
ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്, മലയാളത്തില്‍ വിവര്‍ത്തനം ചെയ്താല്‍ ഇങ്ങനെ ആണ് - 'ചരിത്രം രചിക്കുന്നത് വിജയികളാണ്'.
മഹാഭാരതത്തില്‍ തന്നെ പറയുന്നുണ്ട് ദുര്യോധനന്‍ നല്ലൊരു ഭരണാധികാരി ആയിരുന്നു, പ്രജകളുടെ കണ്ണിലുണ്ണി ആയിരുന്നു എന്നൊക്കെ. ചരിത്രത്തില്‍ അയാളുടെ പേര് ദുര്യോധനന്‍ ആയതെങ്ങനെ? സുയോധനന്‍, സുശാസനന്‍, സുശള എന്നിങ്ങനെ ആയിരുന്നു കൌരവരുടെ പേരുകള്‍. പാണ്ഡവര്‍ യുദ്ധം ചെയ്തു ജയിച്ചു, അതിനു ശേഷം സു എല്ലാം മാറി ദു ആയി. മഹാഭാരതം തന്നെ നോക്കുവാണേല്‍ പാണ്ടവരും കൌരവരും അന്യോന്യം ചതി നടത്തിയിട്ടുണ്ട്, എന്നിട്ടും കൌരവന്മാര്‍ ചതിയന്മാരും പാണ്ഡവര്‍ നല്ലവരും ആയി. കാലം അങ്ങനെ ആക്കി തീര്‍ത്തു.
അമേരിക്കയുടെ കാര്യം തന്നെ എടുക്കാം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുക്കം ഹിരോഷിമേലും നാഗസാക്കിയിലും അവര്‍ നടത്തിയ കൂട്ടക്കുരുതിക്ക് തുല്യം വെക്കാന്‍ വേറെ ആരെങ്കിലും ആരെയെങ്കിലും കൊന്നോടുക്കിയിട്ടുണ്ടോ? വിയെട്നാമില്‍ കേറി കളിച്ച അമേരിക്ക അവസാനം തോറ്റു മടങ്ങിയില്ലേ? ഒന്നും നടക്കാതെ വന്നപ്പോള്‍ എജന്റ്റ് ഓറഞ്ച് എന്ന രാസവസ്തു തളിച്ച് അവിടുത്തെ പച്ചപ്പ് എല്ലാം നശിപ്പിച്ചതും പോരാതെ യു.എന്‍ നിരോധിച്ച കാര്‍പെറ്റ് ബോംബിങ്ങും നടത്തി. വിയെട്നാമില്‍ നിന്ന് അമേരിക്കയിലേക്കുള്ള ശവപ്പെട്ടികളുടെ എണ്ണം കൂടിയപ്പോള്‍ അവസാനം സൈനികരെ തിരിച്ചു വിളിച്ചു.
അതിനു ശേഷം താലിബാനെതിരെയുള്ള യുദ്ധം,അമേരിക്കയില്‍ വരെ ആള്‍ക്കാര്‍ പ്രതിക്ഷേധവുമായി ഇറങ്ങിയ ഇറാഖ് യുദ്ധം അങ്ങനെ എണ്ണിയാല്‍ തീരാത്ത ക്രൂരതകള്‍ ചെയ്തിട്ടില്ലേ ഈ അമേരിക്ക? സദ്ദാം എന്ന ഭരണാധികാരി ലോകവിനാശത്തിനുള്ള ആയുധങ്ങള്‍ സ്വരുകൂട്ടി വെച്ചിട്ടുണ്ട് എന്നും പറഞ്ഞു ആയാളേം കൊന്നു കളഞ്ഞു. മിക്കവരും ഇപ്പോളും വിശ്വസിക്കുന്നത് സദ്ധാമിനെ ആദ്യമേ അവര്‍ ജീവനോടെ പിടിച്ചു എന്നിട്ട് ആ രാജ്യത്തെ നശിപ്പിച്ചതിന് ശേഷം മാത്രമാണ് ലോകത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ചത് എന്നാണ്. എന്ത് കൊണ്ട് അയാളെ യു.എന്‍ ഇന്‍റെ കീഴില്‍ വരുന്ന കോടിതിയില്‍ കൂടെ ശിക്ഷ വിധിച്ചില്ല? പരമാധികാരമുള്ള ഈ രാഷ്ട്രങ്ങളില്‍ ഒക്കെ കേറി തലയിടാന്‍ ഈ അമേരിക്ക ആരാ ലോകപോലീസോ.
അമേരിക്കയും ലാദനും അന്യോന്യം കള്ളവെട്ടു നടത്തിയിട്ടുണ്ട്, അതിനാല്‍ ആണ് അവര്‍ തമ്മില്‍ തെറ്റാന്‍ ഉള്ള സാധ്യത ഉള്ളത്. ഞാന്‍ ഈ പറയുന്നത് ലാദനെ നീതീകരിക്കാന്‍ അല്ല, പക്ഷെ ലാദനെ കൊന്നു എന്ന് വീമ്പിളക്കുന്ന അമേരിക്കയെ എനിക്ക് നീതീകരിക്കാനും വയ്യ. ലാദന്‍റെ ആവശ്യം അമേരിക്കക് ഇപ്പോള്‍ ഇല്ല, അതിനാല്‍ അവര്‍ ലാദനെ തട്ടി.(ഇതിനും എത്രയോ മുന്‍പേ തന്നെ ലാദന്‍ ബോംബ് സ്പോടനത്തിലും, കിഡ്നി തകരാറ് മൂലവും മരിച്ചിട്ടുണ്ട്, അത് പോലെ ആകാതിരുന്നാല്‍ കൊള്ളാം). എന്തായാലും ഒരു കാര്യം ഉറപ്പാണ്- ഇനിയും ഇത് പോലെ ലാദന്മാര്‍ ജനിക്കും, എന്നും അവര്‍ അമേരികയ്ക്ക് ഉപദ്രവവും ഉണ്ടാക്കും. ഇനിയും യുദ്ധങ്ങള്‍ താങ്ങാന്‍ ഈ ഭൂമിക്ക് കഴിയുകയില്ല, ഇനിയുമൊരു ലോകമഹായുദ്ധം നടന്നാല്‍ അതിനെ ശേഷം ഉള്ള യുദ്ധങ്ങള്‍ അമ്പും, വില്ലും, വാരിക്കുന്തങ്ങളും ഉപയോഗിച്ചായിരിക്കും, അത് ഉറപ്പാണ് ഈ ഭൂതത്തിന്.

No comments:
Post a Comment